
1976 ഒക്ടോബറില്‍ കണ്ണൂര്‍ ജില്ലയിലെ പുറത്തീലില്‍ ജനനം. പുറത്തീല്‍ ന്യൂ മാപ്പിള സ്‌കൂള്‍, ചാവശ്ശേരി ഗവ. ഹൈസ്‌കൂള്‍, നുസ്രത്തുല്‍ ഇസ്ലാം അറബിക്ക് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സൈബര്‍ സ്പേസിലെ പ്രഥമ മലയാള മിനിക്കഥാ (2001) സമാഹാരത്തിന്റെ കര്‍ത്താവ്. ദല കഥ അവാര്‍ഡ് (യുഎഇ), അക്ഷര പുരസ്‌കാരം, ദുബായ് കെഎംസിസി-യുടെ യുഎഇ നാഷണല്‍ ഡേ കഥ അവാര്‍ഡ്, പേരക്ക ബുക്ക്‌സ് മിനിക്കഥ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 1997 മുതല്‍ ദുബായ്‌യില്‍ ജോലി ചെയ്യുന്നു.