
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാർട്ടൂണിസ്റ്റ്, രേഖാചിത്രകാരൻ. തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് സ്വദേശി. മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്‌സ് കോളേജിൽനിന്നും പെയിന്റിങ്ങിൽ ബിരുദവും കൊൽക്കത്ത വിശ്വഭാരതി–ശാന്തിനികേതനിൽനിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. വ്യസനസമുച്ചയം എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാർ, ബഷീർ യുവപ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൽഹണൻ എന്ന നോവലിന് കെ. സരസ്വതിയമ്മ പുരസ്‌കാരം, സിദ്ധാർത്ഥ നോവൽ പുരസ്‌കാരം എന്നിവ ലഭിച്ചു.