ഗ്ലാസിൽ പ്രാണൻ ഊതി നിറയ്ക്കുമ്പോൾ

Art, Culture, Life

ഗ്ലാസിൽ പ്രാണൻ ഊതി നിറയ്ക്കുമ്പോൾ


ർണസിൽനിന്ന് നീണ്ട പൈപ്പിന്റെ ഒരറ്റത്ത് തൊഴിലാളികൾ ലായനി ശേഖരിക്കുന്നു. പിന്നെപൈപ്പിന്റെ മറ്റേ അറ്റത്ത് ഊതുന്നതിലൂടെ ലായനിയിൽനിന്ന് ഗ്ലാസിന്റെ പല വസ്തുകൾ സൃഷ്ടിക്കപ്പെടുന്നു. അപ്പോൾ അവരുടെ കവിളുകൾ ബലൂൺ പോലെ വികസിക്കുന്നു, കൈകൾ കൊണ്ട് പൈപ്പ് തിരിക്കുന്നു. അപ്പോൾ വസ്തുക്കൾ ജന്മമെടുക്കുന്ന വിസ്മയക്കാഴ്ച. ജീവനെ/പ്രാണനെ ഊതി നിറയ്ക്കുന്നത് പോലെ. ഈ ദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് മായാതെനിൽക്കുന്നു. ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴൽ വാദനത്ത കുറിച്ച് ചലച്ചിത്ര സംവിധായകൻ അരവിന്ദൻ പറഞ്ഞത് ഇപ്രകാരം: ''അദ്ദേഹം പുല്ലാങ്കുഴലിലേക്ക് ജീവൻ നിറയ്ക്കുകയാണ്'. (പോക്കുവെയിൽ എന്ന സിനിമയിൽ ചൗരസ്യയുടെ പുല്ലാങ്കുഴലും രാജിവ് താരാനാഥിന്റെ സരോദും ചേർന്നുള്ള ഓഡിയോ കോമ്പോസിഷൻ അരവിന്ദൻ മുൻകൂട്ടി റെക്കോർവഡ് ചെയ്തു. ഈ സംഗീതത്തിന്റെ നോട്ടേഷൻ അനുസരിച്ച് ദൃശ്യങ്ങൾ രചിക്കുകയായിരുന്നു).

പ്രശസ്ത ഡച്ച് ചലച്ചിത്ര സംവിധായകൻ ബർട്ട് ഹാൻസ്ട്രയുടെ (Bert Haanstra) 'ഗ്ലാസ്' (Glass, 1958) എന്ന സിനിമയിൽ നിന്നാണ് ഈദൃശ്യങ്ങൾ. 1959-ൽ ഈ സിനിമയ്ക്ക് ഓസ്‌ക്കാർ ലഭിക്കുകയുണ്ടായി. ചെറുസിനിമകൾ സംവിധാനം ചെയ്തായിരുന്നു ഹാൻസ്ട്രയുടെ തുടക്കം. ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം പ്രശസ്തമായ Oeuvre Award Bert, Haanstra Oeuvre Awardഎന്നാക്കി പുനർ നാമകരണം ചെയ്തു.

ഹാൻസ്ട്ര ചെറുപ്പത്തിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. വരകളിലൂടെ അദ്ദേഹം കഥകൾ പറഞ്ഞു. (അദ്ദേഹത്തിന്റെ പിതാവ് ഒരു ചിത്രകാരനായിരുന്നു). ഒപ്പം ഫോട്ടോഗ്രാഫിയിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ചലന ചിത്രങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം, വർദ്ധിച്ച രീതിയിൽ ജനപ്രീതി നേടിക്കൊണ്ടിരുന്ന സിനിമ എന്ന മാധ്യമത്തിൽ ആകൃഷ്ടനായി. ഹാൻസ്ട്രയുടെ ഉത്സാഹത്തിൽ ആകൃഷ്ടനായ ഒരു പ്രാദേശിക സിനിമാതിയറ്റർ ഉടമ അദ്ദേഹത്തെ പ്രൊജക്ഷൻ റൂമിൽ നിന്ന് സൗജന്യമായി സിനിമകൾ കാണാൻ അനുവദിച്ചു. ഇതിലൂടെ സിനിമയിൽ ആമഗ്‌നനാവാനുള്ള ഹാൻസ്ട്രയുടെ ആഗ്രഹം വർദ്ധിച്ചു. വലിച്ചെറിയപ്പെട്ട ഉപകരണങ്ങൾ ശേഖരിച്ച് ഒരു അധ്യാപകന്റെ സഹായത്തോടെ അദ്ദേഹം ഒരു പ്രൊജക്റ്റർ ഉണ്ടാക്കി. തന്റെ ഗ്രാമത്തിൽ പല ജോലികളും ചെയ്ത് സ്വരൂപിച്ച പണംകൊണ്ട് സിനിമകൾ വാങ്ങി അദ്ദേഹം തന്റെ പ്രോജക്ടറിലൂടെ പ്രദർശിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് Royal Netherlands Academy of Arts- പഠിക്കാൻഅവസരം കിട്ടിയെങ്കിലും പഠനംനീണ്ടതായതിനാൽ സിനിമയിൽപ്രവർത്തിക്കാനുള്ള താത്പര്യം കാരണം പഠനം തുടരാൻ തയ്യാറായില്ല. പിന്നീട് അദ്ദേഹം ഒരു പ്രസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. ഇതിലൂടെ സിനിമാക്കാരുമായി പരിചയത്തിലാവാം എന്നതായിരുന്നു ലക്ഷ്യം. ഈ ജോലി ചെയ്യവെ അദ്ദേഹം ഫോട്ടോഗ്രഫിയിൽ പരീക്ഷണങ്ങൾ നടത്തി.


Related Articles