ചെയർമാന്റെ പെൻസിലിലും റബ്ബറുണ്ട്

Art, Culture, Life

ചെയർമാന്റെ പെൻസിലിലും റബ്ബറുണ്ട്


സ്വന്തം തെറ്റ് ഏറ്റുപറയുക മിക്കവർക്കും പ്രയാസമാണ്. പക്ഷേ, ഏവരും തെറ്റു വരുത്താറുണ്ടെന്നതല്ലേ വാസ്തവം? ഒരു തെറ്റും ഒരിക്കലും ചെയ്തിട്ടില്ലെന്നു വീമ്പിളക്കുന്നയാൾ ഒന്നും ചെയ്യാത്തയാളായിരിക്കണം. 'തെറ്റു വരുത്തുന്നത് മനുഷ്യസഹജം മാപ്പു നൽകുന്നത് ദൈവികവും' എന്ന് An essay on criticism എന്ന കവിതയിൽ പ്രശസ്തകവി അലക്സാണ്ടർ പോ.

തെറ്റു വരുത്തിയാൽ അതു തിരിച്ചറിയുക, ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കുക, തനിക്കു തെറ്റു വന്നില്ലെന്നു വെറുതേ വാദിച്ച് സ്വയം പരിഹാസപാത്രമാകാതിരിക്കുക എന്നിവയാണ് നമുക്കു ചെയ്യാവുന്നത്. ''എനിക്കു തെറ്റു പറ്റി'' എന്ന മൂന്നു വാക്കുകൾ നമ്മുടെ മാന്യത വർദ്ധിപ്പിക്കുകയാവും മിക്കപ്പോഴും ചെയ്യുക. മുടന്തൻ ന്യായങ്ങൾ അന്യർ വിശ്വസിച്ചെന്നു വരില്ല. എന്നല്ല, ഞാൻ പിടിച്ച മുയലിനു കൊമ്പു മൂന്ന് എന്ന മട്ട് ശീലമാക്കുന്നവരുടെ വിശ്വാസ്യത ക്രമേണ തകരാറിലാകും. നേരേമറിച്ച് പറ്റിയ തെറ്റു സമ്മതിക്കുന്നയാളുടെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടാൻ സാദ്ധ്യതയേറെ.

മനഃപൂർവമല്ലാത്ത തെറ്റു കുറ്റമല്ല. പക്ഷേ, ബോധപൂർവം വരുത്തുന്ന തെറ്റ് കളവായിത്തന്നെ കരുതണം. തെറ്റു ചൂണ്ടിക്കാട്ടിയിട്ടും അതിൽ പിടിച്ചുനിൽക്കുന്നതു വൻകളവും. അങ്ങനെയാകുമ്പോൾ ഒരു തെറ്റ് മൂന്നായി വളരുന്നു. തെറ്റുകാരനായി നിൽക്കാൻ ആർക്കുമില്ല താത്പര്യം. അതുകൊണ്ടാണ് തെറ്റു മൂടിവയ്ക്കാൻ പലരും ശ്രമിക്കുന്നത്.


Related Articles