മൗനംകൊണ്ട് മുറിവേൽക്കു​മ്പോൾ...

Art, Culture, Life

മൗനംകൊണ്ട് മുറിവേൽക്കു​മ്പോൾ...


യിടെ ഒരു സുഹൃത്ത് പറഞ്ഞു, ഭാര്യയോടൊപ്പമുള്ള ഒരു ദീർഘദൂരയാത്രയിലാണ്, ഒരു മണിക്കൂറിനപ്പുറം ഞങ്ങൾക്ക് ഒന്നും സംസാരിക്കാനില്ല എന്നു ബോധ്യപ്പെട്ടതെന്ന്.

ഇങ്ങനെ ഒരുപാട് മനുഷ്യരുണ്ട്. വിവാഹം കഴിഞ്ഞു കുറച്ചുകാലം കഴിയുമ്പോഴേക്കും ഇണയോട് കാര്യങ്ങളല്ലാത്ത വർത്തമാനം ചുരുങ്ങിപ്പോകുന്നവർ. ജോലി, മക്കൾ, ജീവിതം ഇങ്ങനെ പലവിധ സ്ട്രെസ്സും തിരക്കുകളും കാരണമായി പറയുമെങ്കിലും അടുത്തിരുന്ന് മനസ്സ് തുറന്ന് വർത്തമാനം പറയാൻപോലും നേര​മില്ലാത്ത/താത്പര്യമില്ലാത്ത ജീവിതം എന്തു ജീവിതമാണ്.

എന്തുകൊണ്ടായിരിക്കാം ദമ്പതികൾക്ക് പരസ്പരം ഒന്നും മിണ്ടാനില്ലാതായിപ്പോവുന്നത്. പ്രശ്നങ്ങളിൽ സാന്ത്വനമായി കൂടെ​നിൽക്കാത്ത/മനസ്സിലാക്കാത്ത/അറിവില്ലാത്ത പങ്കാളി ആവുന്നതുകൊണ്ട്, പരിഗണനയോടെ പെരുമാറാത്തതുകൊണ്ട്, പലതു​മാവാം കാരണം. ചിലപ്പോൾ മുൻവിധികളും.

പുലർവെട്ടം വീണുതുടങ്ങുമ്പോൾ ഭാര്യയോടൊപ്പം ഒന്നിച്ചിരുന്നു പ്രഭാതം ആസ്വദിക്കാൻ സൗകര്യത്തിൽ പുതിയ വീട്ടിൽ ബാൽ​ക്കണി ഒരുക്കിയ സുഹൃത്തിനെ അറിയാം. പക്ഷേ, പ്രഭാത​ങ്ങളിൽ മാത്രമല്ല ഒരുസമയത്തും അയാൾക്ക് അതിനു സാധിച്ചി​രുന്നില്ല. കാരണം അങ്ങനെ ഇരുന്നു സംസാരിക്കുന്നതിൽ പങ്കാ​ളിക്ക് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല.


Related Articles