ചെറിയ വരികളുടെ, വലിയ ചിന്തകളുടെ, കുഞ്ഞുണ്ണിമാഷ്

World of Letters

ചെറിയ വരികളുടെ, വലിയ ചിന്തകളുടെ, കുഞ്ഞുണ്ണിമാഷ്


"വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും" വായനയുടെ പ്രാധാന്യത്തെ ചെറിയ വരികളിൽ ഏറ്റവും നന്നായി കുഞ്ഞുണ്ണിമാഷ് എഴുതിയത് ഇന്നൊരു വാമൊഴിപോലെ ഉപയോ​ഗിക്കുന്നു നമ്മൾ. കുഞ്ഞുണ്ണിമാഷിന്റെ നാല് വരി കവിതകളിലെ പ്രായോ​ഗികതയും ദീർഘവീക്ഷണവും സർഗാത്മകതയുമെല്ലാം കാലാതീതമാണ്. അതുകൊണ്ടായിരിക്കാം കവി ഓർമ്മയായിട്ടും അദ്ദേഹത്തിന്റെ കവിതാശകലങ്ങൾ തലമുറകളെ പിന്തുടരുന്നത്.

കുട്ടികളുടെ പ്രിയപ്പെട്ട അതിയാരത്ത് കുഞ്ഞുണ്ണി നായർ എന്ന കുഞ്ഞുണ്ണിമാഷിന്‍റെ 95-ാം ജന്മദിനവാർഷികമാണിന്ന്. വായനയില്‍ ലളിതവും എന്നാല്‍ എഴുതി ഫലിപ്പിക്കാന്‍ അത്ര എളുപ്പവുമല്ലാത്ത ബാലസാഹിത്യം അനായാസേന വഴങ്ങിയിരുന്ന അദ്ദേഹത്തിന്റെ വിത്തും മുത്തും, കുട്ടിപ്പെൻസിൽ, കുട്ടികൾ പാടുന്നു, അക്ഷരത്തെറ്റ്, മുത്തുമണി, കുഞ്ഞുണ്ണി രാമായണം, നടത്തം, കലികാലം തുടങ്ങിയ കൃതികളെല്ലാം ഇന്നും ഏറെ വായിക്കപ്പെടുന്നു. ചെറിയ ക്ലാസുകളിൽ കുട്ടികൾക്ക് പാഠ്യവിഷയവുമാണ് കുഞ്ഞുണ്ണിമാഷ്.

കുഞ്ഞുണ്ണിമാഷ്
കുഞ്ഞുണ്ണിമാഷ്

Related Articles