കൃഷ്ണമേനോൻ തടവു ചാടി

World of Letters

കൃഷ്ണമേനോൻ തടവു ചാടി


കേരളസാഹിത്യഅക്കാദമി, പുണ്യം തികഞ്ഞ ഒരു കർമ്മം ചെയ്തിരിക്കുന്നു: നവോത്ഥാനകാല കൊച്ചിരാജ്യത്തിന്റെ അപരനാമങ്ങളിലൊന്നായ തോട്ടയ്ക്കാട്ട് കുഞ്ഞികൃഷ്ണമേനോന്റെ ആത്മകഥ ('ടി.കെ. കൃഷ്ണമേനോന്റെ സ്മരണകൾ') പ്രസിദ്ധീകരിച്ചിരിക്കുന്നു! മാപ്പർഹിക്കാത്ത കുറ്റവാളി എന്ന ചീത്തപ്പേരിൽനിന്ന് അക്കാദമി അങ്ങനെ രക്ഷപ്പെട്ടിരിക്കുന്നു.

ജാതിത്വവും ജന്മിത്വവും രാജത്വവും ചേർന്ന് ഇരുളിലാഴ്ത്തിയിരുന്ന കൊച്ചിരാജ്യത്തെ, ആധുനിക മനുഷ്യത്വത്തിന്റെ വെളിച്ചത്തിലേക്കു നയിച്ചവരിൽ ഒരാളാണു കൃഷ്ണമേനോൻ (9.12.1869 -- 9.5.1949). അടിമജനതയ്ക്കു പ്രിയരായ പണ്ഡിറ്റ് കെ.പി. കറുപ്പൻ, സ്വാമി ആനന്ദതീർത്ഥൻ, കേളപ്പജി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ തുടങ്ങിയ മഹത്തുക്കളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നിട്ടും ആ മഹത്ത്വം തിരിച്ചറിയാനാകാതെ പോയി, അക്കാദമിയുടെ മുൻ അധികാരികളിൽ ചിലർക്ക്. അദ്ദേഹത്തെ അപമാനിച്ചെന്നു മാത്രമല്ല, ലോകരുടെ കണ്ണിൽപ്പെടാതിരിക്കാൻ അദ്ദേഹത്തെ കാൽ നൂറ്റാണ്ടോളം 'തടവറ'യിൽ പൂട്ടിയിടുകയും ചെയ്തു.

എന്താണു സംഭവിച്ചതെന്നറിയാൻ, പ്രശസ്ത സ്ഥലചരിത്രഗവേഷകൻ വി.വി.കെ. വാലത്ത് രണ്ടു പതിറ്റാണ്ടോളം മുമ്പ് 'മലയാള മനോരമ'യിൽ (22.9.1991) എഴുതിയ 'പൊടിപിടിക്കുന്ന ഗുരുസ്മരണ' എന്ന ചെറുലേഖനം നോക്കിയാൽ മതി: 'കേരള സാഹിത്യ അക്കാദമിയുടെ ഓഫീസിൽ ഒരമൂല്യ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി മോചനം കാത്തുകിടക്കുന്നു. 'സാഹിത്യകുശലൻ' ടി.കെ. കൃഷ്ണമേനോൻ രചിച്ച The days that were എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ. പേര് 'ടി.കെ. കൃഷ്ണമേനോന്റെ സ്മരണകൾ.' പരിഭാഷകൻ ഡോ. കെ.ടി. രാമവർമ.


Related Articles