പുഴയും കടലും മുകുന്ദനും

World of Letters

പുഴയും കടലും മുകുന്ദനും


 

രണ്ടു വർഷക്കാലമാണ് മാഹിയിൽ 'മയ്യഴി'യെ അന്വേഷിച്ചു നടന്നത്. നോവൽകാലത്തെപ്പോലെ സാമാന്യ ജനജീവിതത്തിലും നിഷ്‌കളങ്ക സ്നേഹം പൊഴിക്കുന്ന നിരവധിയാളുകളെ പരിചയപ്പെട്ടു. മുകുന്ദനെപ്പറ്റി പറയാൻ അവർക്കൊക്കെ നൂറു നാവാണ്. അതിലൊക്കെ പലപ്പോഴും അതിശയോക്തിയും കടന്നു വരുന്നുണ്ട്. നേരിട്ടനുഭവപ്പെടാത്ത, വായനയുടെ പരിമിതി പ്രകടമാക്കുന്ന അത്തരം അഭിപ്രായങ്ങളിലും ഫ്രഞ്ച് വിധേയത്വം ഇപ്പോഴും വായിച്ചെടുക്കാം. എങ്കിലും എല്ലാവരിലുംതന്നെ മയ്യഴിയുടെ കഥാകാരനോടുള്ള തികഞ്ഞ ആരാധനയും ബഹുമാനവും നിറഞ്ഞിരിക്കുന്നു. ഒരുപക്ഷേ, മലയാളത്തിലെ മറ്റെഴുത്തുകാർക്ക് ആർക്കെങ്കിലും സാമാന്യജനങ്ങൾക്കിടയിലെ ഇത്തരം സ്വീകാര്യത ലഭിച്ചിട്ടുണ്ടോ എന്നതു സംശയമാണ് : നോവലിന്റെ ദേശത്തെ കാമറയിലാക്കിയ കലാകാരൻ എഴുതുന്നു.

 


Related Articles