ആസ്വാദകരുടെ കടലുകൾ

World of Letters

ആസ്വാദകരുടെ കടലുകൾ


 

ഹേ ഫെസ്റ്റിവലാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ലിറ്ററേച്ചര്‍ ഫെസ്റ്റി​വല്‍. സാഹിത്യോത്സവങ്ങളുടെ മാതാവ് (Mother of all literature festivals) എന്ന് ഹേ വിശേഷിപ്പിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ ഹേ ഓണ്‍ വൈ (Hay on Wye) എന്ന ഈ ചെറുപട്ടണത്തില്‍നിന്നാണ് ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്തെ സാഹിത്യാ​ഘോഷങ്ങളുടെ തുടക്കം. ഹേയിലെ ജനസംഖ്യ രണ്ടായിരത്തോളം മാത്രമാണ്. പീറ്റര്‍  ഫ്ലോറന്‍സ്, നോര്‍മന്‍, റോദാ (Peter Florance, Norman and Rhoda) എന്നിവരുടെ നേതൃത്വത്തില്‍ 1988-ല്‍ ആരംഭിച്ച ഈ ഫെസ്റ്റിവലിന്റെ പതിപ്പുകള്‍ മറ്റു രാജ്യങ്ങളിലേക്കും അവര്‍ വ്യാപിപ്പിച്ചു. ഇന്ത്യയിലും അതിനു തുടക്കമിടാനായി പുസ്തകപ്രസാധകയും ഫെമിനിസ്റ്റ് ചിന്തകയുമായ ഉര്‍വ്വശി ബൂട്ടാലിയയെയാണ് അവര്‍ സമീപിച്ചത്. ഇന്ത്യയില്‍ അതിനു പറ്റിയ സ്ഥലം കേരളമാണെന്ന ചിന്തയില്‍ ഉര്‍വ്വശി എത്തിച്ചേരുകയും ആ വിഷയം സുഹൃത്തായ എന്നോടു സംസാരിക്കുകയും ചെയ്തു.


Related Articles