സ്കൂൾ ഓഫ് മൊഹബത്ത്: അദ്ധ്യായം ഒന്ന്

World of Letters

സ്കൂൾ ഓഫ് മൊഹബത്ത്: അദ്ധ്യായം ഒന്ന്


ഓർമ്മക്കപ്പൽ

ഒരു കാരണവുമില്ലാതെ ഇന്ന് പുലർച്ചെ ഉറക്കത്തിൽനിന്ന് ഉണരുന്നതിന് തൊട്ടുമുമ്പ് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ 64-ാം നമ്പർ മുറി ഞാൻ സ്വപ്നം കണ്ടു. ജനലുകളില്ലാത്ത ആ മുറിയിലെ തുറന്ന വെളിച്ചത്തിലേക്ക് പ്രേംനസീറെന്ന് തലമുറകൾക്ക് മുമ്പേ പേരിട്ടിരുന്ന തൊട്ടപ്പുറത്തെ പേരമരത്തിന്റെ ചില്ലകൾ ഒളിഞ്ഞുനോക്കുകയായിരുന്നു. മുറിയിൽ ആളനക്കമുണ്ടായിരുന്നില്ല. നേരിയ വെളിച്ചത്തിലും മേശയോട് ചേർന്നുകിടന്നിരുന്ന ചുമരിൽ ഒട്ടിച്ചുവെച്ച തെർമോക്കോളിൽ ഏതോ രാത്രി അഭയാർത്ഥിയായ് തങ്ങിയ കവി എഴുതിവെച്ച വരികൾ രക്തംപോലെ ഒലിച്ചുകിടന്നിരുന്നു.

“നീ താങ്ങിയ അത്രയും

ഒരു കട്ടിലും താങ്ങിയില്ല


Related Articles