മലയാള കവിതയിലെ അറബ് പരിസരം

World of Letters

മലയാള കവിതയിലെ അറബ് പരിസരം


''അറേബ്യയിലെ ആദിവാസികൾ ബദൂവികളാണ്. രാത്രികളിൽ അവർ വരുന്നു. ഒത്തുചേരുന്നു. ഒരുമിച്ച് പാടുന്നു. ഉണ്ണുന്നു. ജീവിതത്തിന്റെ ഏറ്റവും നിഷ്‌കളങ്കമായ അർത്ഥം മരുഭൂമിയിലാണെന്ന് അവർ നമുക്ക് പറഞ്ഞുതരുന്നു. മരുക്കാറ്റിൽ സൗഹൃദത്തിന്റെ കാണാത്ത ഉറവകൾ നിങ്ങളുടെ നെഞ്ചിലേക്ക് വീണുപോവുകയാണെന്ന് നിങ്ങളറിയുന്നു.''

(എം.എൻ. വിജയൻ)

''അറബികൾ സജീവതാത്പര്യം പ്രകടിപ്പിക്കുകയും അങ്ങേയറ്റം വിജയം വരിക്കുകയും ചെയ്തിട്ടുള്ളത് കവിതയുടെ രംഗത്തുമാത്രമാണ്. കവിതയോടുള്ള അടങ്ങാത്ത അഭിനിവേശം അറബികളുടെ ഏക സാംസ്‌കാരിക സത്തയായിരുന്നുവെന്ന് പറയാം. ഇസ്‌ലാമിനുമുമ്പ് ബദൂവിയൻ അറബികൾക്ക് ഗണ്യമായ നേട്ടമുണ്ടായിരുന്ന ഒരേയൊരു സാംസ്‌കാരിക പ്രവർത്തനം കാവ്യരചന മാത്രമായിരുന്നു. കാവ്യാസ്വാദനത്തിനുള്ള അദമ്യമായ ആഗ്രഹം അറബികളുടെ സാംസ്‌കാരിക പാരമ്പര്യമായിരുന്നു. മറ്റ് ഭാഷകളിലെന്നപോലെ അറബിയിലും ആദ്യമായി വളർച്ച പ്രാപിച്ച സാഹിത്യശാഖ കവിതതന്നെ.'ഉക്കാസ് മേള' ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന അറബികളുടെ സാഹിത്യ അക്കാദമിയായിരുന്നു എന്നു പറയാം.'' (ഇസ്‌ലാമിക ചരിത്രം: കെ. അസ്സൻ)


Related Articles