നിഗൂഢാഭിജ്ഞാനങ്ങളുടെ നീലമറുക്

World of Letters

നിഗൂഢാഭിജ്ഞാനങ്ങളുടെ നീലമറുക്


"ഞാൻ ആരുടെ തോന്നലാണ്?' എന്ന കുഞ്ഞുണ്ണിക്കവിതയിൽ  മുജ്ജന്മസ്മരണയുടെ ഒരു പരാഗം വീണു തിളങ്ങുന്നുണ്ട്. മറ്റേതോ ജന്മത്തിൽ താൻ മറ്റൊരാളായിരുന്നു എന്നും ആ മറ്റൊരാളുടെ ഓർമ്മകളും തോന്നലുകളുംകൂടിയാണ് തന്റെ ഓർമ്മകളും തോന്നലുകളും എന്നുമുള്ള പ്രതീതിയാണതുണർ​ത്തുന്നത്. ജീവിതം എന്ന ഒറ്റപ്പതിപ്പുമാത്രമുള്ള പുസ്തകത്തെ അത് പല മുൻപതിപ്പുകളുണ്ടായിരുന്ന ഒന്നിന്റെ പുനർമുദ്രണ​മാക്കി മാറ്റുന്നു.

ബുദ്ധപുരാവൃത്തങ്ങളിൽ ഇത്തരമൊരു സന്ദർഭമുണ്ട്. സിദ്ധാർത്ഥൻ യശോധരയെ പരിണയിച്ചപ്പോൾ അവൾ ഒരു കറുത്ത മുഖപടം അണിഞ്ഞിരുന്നു; കറുപ്പിൽ നീളെ സ്വർണ്ണവരകളുള്ളത്. ഇത് തന്നിൽ ഉണർത്തിയ പൂർവ്വജന്മസ്മരണയെ​പ്പറ്റി പിൽക്കാലം ബുദ്ധനായി മാറിയശേഷം അദ്ദേഹം തന്റെ അനുചരന്മാരോടു പറയുന്നുണ്ട്. പണ്ട്, മറ്റേതോ ജന്മത്തിൽ, ബുദ്ധൻ ഹിമാലയസാനുവിൽ ഒരു പുലിയായി ജീവിച്ചിരുന്നു. അന്നവിടെ, കറുപ്പിൽ സ്വർണ്ണവരകളുള്ള സുന്ദരിയായ ഒരു പെൺപുലിയുമുണ്ടായിരുന്നു. അവളെ മോഹിച്ച മറ്റ് പുലികളെ​യത്രയും അവൻ പോരാടിത്തോല്പിച്ചു. അതിനുശേഷം, ചില്ലറ പരിക്കുകളോടെ, വിശ്രമിക്കുകയായിരുന്ന അവന്റെ അരികിലേക്ക് അവൾ പ്രേമപൂർവ്വം നടന്നുവരികയും അവനെ നക്കിയു​ണർത്തി ഉൾക്കാട്ടിലേക്കു കൊണ്ടുപോയി ഇണചേരുകയും ചെയ്തു. ആ പെൺപുലിയുടെ ദേഹത്തെ വരകളുടെ ഓർമ്മ​യുണർത്തി, കറുപ്പിൽ സ്വർണ്ണവരകളുള്ള യശോധരയുടെ മുഖപടം സിദ്ധാർത്ഥനിൽ. ആ പെൺപുലിയുടെ അഭിജാതസുന്ദരമായ നടപ്പിനെയോർമ്മിപ്പിച്ചു യശോധരയുടെ നടച്ചന്തം. അതിനാൽ താൻ അവളിൽ തൽക്ഷണം അനുരക്തനായി എന്നാണ് ജന്മാന്തരങ്ങളിലേക്കു നീളുന്ന ഓർമ്മകളുള്ള ബുദ്ധൻ പറയുന്നത്. ഇത്തരമൊരു പുരാണകഥയുടെ പുനരാഖ്യാനമാണ് ഗ്രേസിയുടെ "ക്രമം'' എന്ന നോവലിൽ നമ്മൾ വായിക്കു​ന്നത്.

അതിൽ പ്രണയവും രതിയും ജന്മാന്തരങ്ങളുടെ കേളിയുമുണ്ട്. താൻ പരിണയിച്ച കാശിരാജാവിന്റെ മകൾ, മദനലേഖ​യുടെ ഇടത് മാറിടത്തിനു മുകളിലായി കണ്ട, നക്ഷത്രാകൃതി​യുള്ള കരിനീല മറുക് അശോകദത്തന് ചിരപരിചിതമെന്നു തോന്നുന്നു. ആ അധരമധുവും അയാൾ മുൻപെന്നോ നുകർന്നതുതന്നെ. യാദൃച്ഛികതകളെ സ്വാഭാവികവും സയുക്തികവു​മാക്കി മാറ്റുന്ന ഭാവനാലീലയാണ് ജന്മാന്തരകഥകളുടേത്. അത് ഒരു നീലനക്ഷത്രമറുകിനെ മറ്റൊരു ജന്മത്തിന്റെ അഭിജ്ഞാന​മാക്കി മാറ്റുന്നു. ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു പൊൻതാമരപ്പൂവ് ഒരുവൾ സ്വപ്നത്തിലും പിന്നീട് നേരിലും കാണുന്നു. ഈ താമരപ്പൂവിന്റെ സ്വപ്നം, രതിയുടെ മധുരവ്യംഗ്യങ്ങളുൾപ്പെടുത്തിയ മറ്റൊരു താമരപ്പൂവായും ഒരു താമരപ്പൊയ്കയായും മാറുന്നത് ഈ നോവലിലെ ഹൃദ്യമായ ആഖ്യാനസന്ദർഭ​ങ്ങളിലൊന്നാണ്. അതിങ്ങനെ:


Related Articles