ഏതാണ് 2025 ന്റെ വാക്ക്? ‘റേജ് ബെയ്റ്റ്' (Rage Bait) ആണ് പോയ വർഷത്തിന്റെ പദമായി ഓക്സ്ഫോർഡ് ഡിക്ഷണറി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രകോപനപരമോ, അസഹനീയമോ, അല്ലെങ്കില്‍ ദേഷ്യമോ വെറുപ്പോ ആളുകളില്‍ ഉണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റുന്ന തരം ഉള്ളടക്കം എന്നാണ് റേജ് ബേയ്റ്റിന് ഓക്സ്ഫോഡ് നല്കുന്ന നിര്‍വചനം.
ഡാറ്റ - ഉപയോക്താക്കൾ എന്താണ് കൂടുതല്‍ തിരയുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് വേഡ് ഓഫ് ദി ഇയർ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ റേജ് ബെയ്റ്റ് എന്ന വാക്കിന്റെ ഉപയോഗം മൂന്നിരട്ടിയായെന്നാണ് പ്രസാധകരുടെ നിരീക്ഷണം. ഹ്രസ്വപട്ടികയിൽ ഇടംനേടിയ ഓറ ഫാമിങ്, ബയോഹാക്ക് - എന്നീ പദങ്ങളെ മറികടന്നാണ് റേജ് ബെയ്റ്റ് ഒന്നാമതെത്തിയത്.
ഓറ ഫാമിങ് എന്നാൽ നല്ല വസ്ത്രധാരണം, പുസ്തകങ്ങള്‍, ആത്മവിശ്വാസത്തോടെ ഉള്ള ഇടപെടല്‍ തുടങ്ങിയവയിലൂടെയൊക്കെ ഓൺലൈനിലോ യഥാർത്ഥ ജീവിതത്തിലോ ആകർഷകമായ അല്ലെങ്കിൽ മതിപ്പുളവാക്കുന്ന തരത്തില്‍ ഒരു വ്യക്തിഗത ഇമേജ് മനഃപൂർവ്വം വളർത്തിയെടുക്കുന്നതിനെ ആണ് ഈ പദം സൂചിപ്പിക്കുന്നത്.
