ഒരു കുടയും  കുഞ്ഞുപെങ്ങളും

World of Letters

ഒരു കുടയും കുഞ്ഞുപെങ്ങളും


ആകാശം നിറയെ കാര്‍മേഘങ്ങളുണ്ടായിരുന്നു. ഒരു തണുത്ത ചെല്ലക്കാറ്റ് അലസമായി സഞ്ചരിച്ചുകൊണ്ടിരുന്നു. ഗ്രാമപാതയുടെ ഇരുവശങ്ങളിലുമുള്ള വൃക്ഷങ്ങള്‍ തലയാട്ടി. കള്ളക്കര്‍ക്കടകമാസം.

''ലില്ലീ, മഴ വരുന്നു, നീ ആ പെണ്ണിന്റെകൂടെ പൊയ്‌ക്കോ.'' മുമ്പേ നടന്നുപോകുന്ന ഗ്രേസിയുടെ നേരേ വിരല്‍ ചൂണ്ടി ക്കൊണ്ട് ബേബി അറിയിച്ചു.

''ഇച്ചാച്ചനോ?'' അവള്‍ ചോദിച്ചു.

''ഞാന്‍ ഓടിക്കോളാം.'' അവന്‍ ഓട്ടമായി. അപ്പോഴേക്ക് ഒന്ന്, രണ്ട്, നാല് എന്നിങ്ങനെ പെരുകിപ്പെരുകി മഴത്തുള്ളികള്‍ വീഴുകയായി. സ്ലേറ്റും പുസ്തകവും അടുക്കിപ്പിടിച്ചുകൊണ്ട് ലില്ലി ഓടി. അവളുടെ മുഖത്ത് മഴത്തുള്ളികള്‍ വീണു. എങ്കിലും പുസ്തകം നനയാതെ മാറോട് അടുക്കിപ്പിടിച്ചു. സ്ലേറ്റിന്റെ പുറത്തു വെള്ളം പുരണ്ടാല്‍ കുഴപ്പമില്ല.


Related Articles