ഒരു തിരക്കഥയ്ക്കായി ഞാനും, എഴുത്തുകാരനും സിവിൽസര്‍വീസ് അധികാരിയുമായ മ. രാജേന്ദ്രനും മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു കഥാചുരുക്കം തയ്യാറാക്കി. ഇതിനെവച്ച് ഒരു തുടര്‍ക്കഥയായി എഴുതി നോക്കാമല്ലോ എന്ന ചിന്തയുണ്ടായി. എന്നാലും ഒരു അണയെക്കുറിച്ച് എങ്ങനെ നോവല്‍ എഴുതാന്‍ സാധിക്കും എന്ന ഭയവും ഉണ്ടായിരുന്നു.
പെരിയാര്‍ ഉത്ഭവിക്കുന്ന ശിവഗിരിമല തുടങ്ങി അതിന്‍റെ പാത മുഴുവന്‍ ഞാന്‍ യാത്ര ചെയ്തു. പശ്ചിമഘട്ടമലയെ തമിഴ്നാട്ടിന്‍റെ അതിര്‍ത്തിവഴിയായി കടക്കുന്ന ഒന്‍പത് ചുരങ്ങൾ കണ്ടു. പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന പക്ഷികള്‍, സസ്യങ്ങള്‍, എല്ലാറ്റിനെയും വായിച്ചും കേട്ടും അറിഞ്ഞു.
