ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം: ആമുഖം

World of Letters

ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം: ആമുഖം


ഈ നോവൽ ഒരു പ്രണയകഥമാത്രമല്ല, നഷ്ടപ്പെട്ട സ്നേഹത്തിന്റെയും തകർന്നുപോയ സ്വപ്നങ്ങളുടെയും വീണ്ടും വിരിഞ്ഞിറങ്ങിയ പ്രതീക്ഷകളുടെയും കഥയാണ്. ജാതിയും നിറവും പണവും മനുഷ്യരെ അളക്കാൻ സമൂഹം കണ്ടെത്തിയ അളവുകോലുകളാണെന്നും സ്നേഹത്തെ അളക്കാൻ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല എന്നും ഈ നോവലിലൂടെ വായനക്കാർക്ക് വായിച്ചെടുക്കാൻ കഴിയും.

ജീവിതം അങ്ങനെയാണ്, ചില നഷ്ടങ്ങൾ നമ്മെ കരയിക്കും, എന്നാൽ ചിലത് നമ്മുടെ ജീവിതംതന്നെ മാറ്റിമറിക്കും.

ജീവിതത്തിൽ എല്ലാമെന്നു കരുതിയ വ്യക്തി ഹൃദയത്തിൽ മുറിവേൽപ്പിച്ച് മടങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ കടന്നുവരുന്ന ഒരു വ്യക്തിയാകും അതിനെക്കാൾ മനോഹരമായൊരു ലോകം അതിനുമപ്പുറമുണ്ടെന്ന് കാണിച്ചു തരുന്നതും. ഈ കഥ സ്നേഹത്തെക്കുറിച്ചാണ്, അതിലുപരി വീണ്ടും ജീവിക്കാൻ പഠിപ്പിച്ച ഒരു ഹൃദയത്തെക്കുറിച്ചാണ്.


Related Articles