നിരാമയി: ആമുഖം

World of Letters

നിരാമയി: ആമുഖം


അഗാധതയിലേക്ക് ഇറങ്ങുന്നതിലൂടെയാണ് നമ്മൾ ജീവിതത്തിന്റെ നിധികൾ വീണ്ടെടുക്കുന്നത്. നിങ്ങൾ എവിടെ ഇടറിവീഴുന്നുവോ അവിടെയാണ് നിങ്ങളുടെ നിധി കിടക്കുന് Joseph Campbell

കോട്ടയത്തെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല എന്നീ പട്ടണങ്ങളും താലൂക്കുകളും മീനച്ചിൽതാലൂക്കിലെ ഒരു ഭാഗവും ഹൈറേഞ്ചും ചേർന്ന് പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന പണ്ടത്തെ വേമ്പൊലിനാടിന്റെ തെക്കൻഭാഗമായിരുന്ന തെക്കുംകൂർ രാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്ന ആദിത്യവർമ്മൻ മണികണ്ഠന്റെ കാലത്ത് നടന്ന ചില സംഭവങ്ങളെ ആധാരമാക്കി എഴുതിയ, ചരിത്രസംഭവങ്ങളും കെട്ടുകഥകളും ഇഴചേർന്നുകിടക്കുന്ന ഒരു നിധിവേട്ടയുടെ സാങ്കല്പികകഥയാണ് നിരാമയി. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികംമാത്രം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, തിരുവിതാംകൂറിന്റെ ആക്രമണത്തിനിരയായ തെക്കുംകൂറിന്റെ മണ്ണിൽ, അധികാരം നഷ്ടപ്പെട്ട് നിസ്സഹാ​യനായി നിന്ന അവസാനത്തെ രാജാവ് ആദിത്യവർമ്മൻ മണികണ്ഠൻ, അദ്ദേഹത്തിന്റെ ഭരണകാലത്തു നടന്ന അവിസ്മരണീയമായ ചില സംഭവങ്ങളെ ചുറ്റിപ്പറ്റി, ഒരു നിധിയുടെ കഥ ചുരുളഴിയുന്നു. കേരള​ത്തിന്റെ മണ്ണിൽനിന്ന് ആരംഭിച്ച്, ബോംബെയിലെ ചരിത്രസ്മാരകങ്ങളിലൂടെയും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിഗൂഢതകളിലൂടെയും സാഹസികമായി കടന്നുപോകുന്ന ഒരു നിധിവേട്ടയുടെ കഥയാണ് ഈ നോവൽ നിങ്ങളോടു പറയുന്നത്.


Related Articles