നരകമെന്തിന്?

World of Letters

നരകമെന്തിന്?


സ്വർഗ്ഗനരക സങ്കല്പങ്ങൾക്ക് മുകളിലാണ് മതപൗരോഹിത്യവും അതിന്റെ നിയന്ത്രണാധികാരവും പടുത്തുയർത്തിയിട്ടുള്ളത്. സദാചാരങ്ങളും നിയമങ്ങളും സമൂഹത്തിൽ പൗരാണികകാലത്ത് കഥകളിലൂടെയും സാരോപദേശങ്ങളിലൂടെയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്വർഗ്ഗനരക സങ്കല്പങ്ങളിലൂടെയാണ് പുരാണങ്ങളിൽ ബ്രാഹ്മണിക സദാചാരമൂല്യങ്ങളും ധർമ്മശാസ്ത്രവ്യവസ്ഥകളും സമൂഹത്തിൽ അധീശാധികാരവ്യവസ്ഥയായി ഉറപ്പിച്ചെടുത്തിട്ടുള്ളത് .

നരകങ്ങൾ ഇരുപത്തിയൊന്നെണ്ണം ഉണ്ടെന്നാണ് ഭാഗവതപുരാണം വ്യക്തമാക്കുന്നത്. താമിസ്രം, അന്ധതാമിസ്രം, രൌരവം , മഹാരൌരവം , കുംഭീപാകം, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപം, കൃമിഭോജനം, സംദംശം, തപ്തസൂർമി, കണ്ടകശാല്മലി, വൈതരണി, പൂയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി, അയ:പാനം എന്നിവയാണ് ഭാഗവതം വിവരിക്കുന്ന ഇരുപത്തിയൊന്ന് നരകങ്ങൾ. ഇത് കൂടാതെ ക്ഷാരകർദ്ദമം, രക്ഷോഗണഭോജനം, ശൂലപ്രോതം, ദന്ദശൂകം, അവടനിരോധം, പര്യാവർത്തനം തുടങ്ങിയ ഏഴ് ഘോരനരകങ്ങളെ കുറിച്ചും ഭാഗവതം വിവരിക്കുന്നുണ്ട് (ഭാഗവതം, 5. 26. 7 ).

വൈദികകർമ്മങ്ങൾ വിട്ട് നാസ്തിക മതം ശ്രവിക്കുന്നവരെ അസിപത്രവനം എന്ന നരകത്തിൽ പ്രവേശിപ്പിച്ച് ചാട്ടവാറ് കൊണ്ട് അടിക്കും എന്നാണ് ഭാഗവതം പറയുന്നത്-


Related Articles