ഒരു പുതിയ കഥയുണ്ട്. പേര് നന്യാറ്റാർജതി. എത്ര ഭംഗിയുള്ള വാക്ക് അല്ലേ? പക്ഷേ, സംഭവം ത്രില്ലറാണ്. ഇതിൽ മരിച്ചവരുടെ നാവാകുന്ന ഡോ. നിരുപമയുണ്ട്. മരിച്ചിട്ടും മരിക്കാതെ കഥപറയുന്ന ഡോ. അരുണുണ്ട്. അരുണിന്റെ കഥയ്ക്കായി കണ്ണും കാതും തുറന്നു മുന്നോട്ടുപോകുന്ന അന്വേഷണ ഉദ്യോഗസ്ഥൻ അമിത് ഉണ്ട്. ഇതിനെല്ലാം ഇടയിൽ ആരും കാണാതെ അവരുണ്ട് ഒരു കൂട്ടം നന്യാറ്റാർജതികൾ. ഇതൊരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കഥ മാത്രമല്ല, ഒരു കൂട്ടം ട്രാൻസ്ജെൻഡറുകളെ ദ്രോഹിക്കുന്നവരുടേയും അവരുടെ അതിജീവനത്തിന്റെയും കൂടി കഥയാണ്.
