നന്ദി ബ്രാഹ്മണരെ ശപിക്കുന്നു

World of Letters

നന്ദി ബ്രാഹ്മണരെ ശപിക്കുന്നു


ഒരിക്കൽ വിശിഷ്ട മഹർഷിമാരും അനുയായികളും പ്രജാപതിമാരുടെ യജ്ഞത്തിൽ ഒന്നിച്ചുകൂടി. സദസിൽ ബ്രഹ്മാവ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. പ്രസ്തുത സദസിലേക്ക് പ്രജാപതിയായ ദക്ഷൻ കടന്നുവന്നു. ദക്ഷനെ കണ്ട് ബ്രഹ്മാവും ശിവനും ഒഴികെയുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിച്ചു. ദക്ഷൻ ബ്രഹ്മാവിനെ നമസ്കരിച്ച് ഇരുന്നു. എന്നാൽ തന്റെ മകളെ വിവാഹം ചെയ്ത ശിവൻ ദക്ഷനെ കണ്ടിട്ട് എഴുന്നേൽക്കാത്തതിൽ ദക്ഷന് വല്ലാത്ത കോപം തോന്നി. ശിവൻ ലജയില്ലാത്തവനും വികൃത നേത്രനുമാണെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി സഭയിൽ ദക്ഷൻ ശിവനെ അവഹേളിച്ചു ( ഭാഗവതം, 4. 2. 10, 12 ).

തുടർന്ന് ഏറ്റവും കഠിനമായി ദക്ഷൻ ശിവനെ ഇങ്ങനെ അധിക്ഷേപിച്ചു :"സദാചാരരഹിതനും തന്മൂലം അശുദ്ധനും ധർമാചാര ലംഘകനുമായ ഇവന് ശൂദ്രന് വേദത്തെ എന്ന പോലെ യഥാർത്ഥത്തിൽ താൽപ്പര്യമില്ലാതിരുന്നിട്ടും എനിക്ക് എന്റെ മകളെ ( സതിയെ ) കൊടുക്കേണ്ടി വന്നു "

"ലുപ്ത ക്രിയായാശുചയേ മാനിനേ ഭിന്ന സേതവേ / അനിച്ഛന്നപ്യദാം ബാലാം
ശൂദ്രായേവോശതീം ഗിരം" ( ഭാഗവതം, 4.2. 13).


Related Articles