നളന്ദയുടെ പതനം

World of Letters

നളന്ദയുടെ പതനം


പാല രാജവംശത്തിന്റെ പതനത്തിനുശേഷം മഗധയിലെ ഗംഗാ സമതലങ്ങൾ രാഷ്ട്രീയപ്രക്ഷുബ്ധതയിലും അധികാരശൂന്യത​യിലും അകപ്പെട്ടു. ഈ അസ്ഥിരമായ സാഹചര്യം വിദേശ ആക്രമണകാരികളും അവരുടെ സൈനികമേധാവികളും കൂലിപ്പടയാ​ളികളും ഫലപ്രദമായി മുതലെടുത്തു. അവർ കിഴക്കൻ ഇന്ത്യ​യിലെ സമ്പ​ന്ന​മായ ബുദ്ധവിഹാരങ്ങൾ ആക്രമിക്കാൻ തുടങ്ങി.

ഡോ. ബി.ആർ. അംബേദ്കർ തന്റെ ബുദ്ധമതത്തിന്റെ തകർച്ചയും പതനവും എന്ന ഉപന്യാസത്തിൽ ഇങ്ങനെ എഴു​തുന്നു.

‘ഇന്ത്യയിൽനിന്ന് ബുദ്ധമതം അപ്രത്യക്ഷമായത് ഈ വിഷയത്തെ​ക്കുറിച്ച് ചിന്തിക്കാൻ താത്പര്യമുള്ള എല്ലാവർക്കും വലിയ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്, മാത്രമല്ല, അത് ഖേദകരവുമാണ്. പക്ഷേ, അത് മറ്റൊരിടത്ത് നിലനിൽക്കുന്നു. ഇന്ത്യയിൽ മാത്രം, അത് നിലവിലില്ല. അത്തരമൊരു കാര്യം എങ്ങനെ സംഭ​വിക്കും? ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ, വളരെ പ്രധാന​പ്പെട്ട ഒരു വ്യത്യാസം മനസ്സിലാക്കാൻ ആളുകൾക്ക് കഴിയു​ന്നില്ല. ബുദ്ധമതത്തിന്റെ പതനത്തിനും ബുദ്ധമതത്തിന്റെ അപചയത്തിനും ഇടയിലുള്ള ഒരു വ്യത്യാസമാണിത്. ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്, കാരണം, ബുദ്ധമതത്തിന്റെ പതനം വാസ്തവമായ ഒന്നാണ്, അതിനുള്ള കാരണങ്ങൾ അതിന്റെ അപചയത്തിന് കാരണമായ വസ്തുതകളിൽനിന്ന് വളരെ വ്യത്യസ്തവുമാണ്. അതായത്, ബുദ്ധമതം തകർന്നുപോയത് വ്യക്തമായ കാരണങ്ങളാലാണ്, എന്നാൽ അതിന്റെ പതനത്തിനുള്ള കാരണങ്ങൾ അത്ര വ്യക്തമല്ല.


Related Articles