മതം, ദൈവം, ചരിത്രം; ഭ്രാന്തിലേക്കും ഉണർവ്വിലേക്കും നയിക്കാന്‍ കഴിവുള്ള മൂന്നു പ്രതിഭാസങ്ങള്‍!

World of Letters

മതം, ദൈവം, ചരിത്രം; ഭ്രാന്തിലേക്കും ഉണർവ്വിലേക്കും നയിക്കാന്‍ കഴിവുള്ള മൂന്നു പ്രതിഭാസങ്ങള്‍!


ഭാഷയുടെ വിഷ്ടപത്തിൽ, ഒളിഞ്ഞും തെളിഞ്ഞുമുള്ള പല ആക്രമണങ്ങളും നേരിട്ട്, അർത്ഥങ്ങളുടെയും പര്യായങ്ങളുടെയും യുദ്ധക്കളത്തിൽ വെച്ച്, സദാചാരത്തിന്റെയും അനാചാരത്തിന്റെയും കൂരമ്പുകളേറ്റ്, വികൃതവും വികലാംഗവുമായിപ്പോയ ഒരു വാക്കുണ്ടെങ്കിൽ ആ വാക്കാണ് "വിശുദ്ധി'.

നമ്മുടെയൊക്കെ കാപട്യത്തിന്റെയും അന്ധതയുടെയും പാഴ്‌വാഴ്‍വിന്റെയും നൂൽ പിരിച്ചുണ്ടാക്കിയ കമ്പിളിയാൽ ഈ വാക്കിനെ നാം പുതപ്പിച്ചും കിടത്തിയിരിക്കുന്നു. വളരെനാൾ മുൻപുതന്നെ ഈ വാക്ക് ഇഹലോക വാസം വെടിഞ്ഞു എന്ന വാർത്തയും നാമാരും അറിഞ്ഞിരിക്കാനിടയില്ല. ചരിത്രത്തിന്റെ കൊട്ടാരങ്ങളുടെ തറ കുഴിച്ച് രഹസ്യമായി നിർമ്മിക്കപ്പെട്ട പുരാതനമായ ശവമുറിയിൽ, മനുഷ്യൻ തുന്നിനല്‍കിയ കമ്പിളിപ്പുതപ്പിനാൽ കാൽതൊട്ട് തലവരെ മൂടി ഈ വാക്ക് മൃതിപൂണ്ടുറങ്ങുന്നു. അവകാശികളില്ലാതെ...


Related Articles