ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസ്സായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മക്കളാണ് മരണവിവരം പങ്കുവെച്ചത്. 2010 ൽ 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്' എന്ന നോവലിലൂടെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസ സ്വന്തമാക്കി.
1936-ല്‍ പെറുവിലായിരുന്നു യോസയുടെ ജനനം. 15 വയസ്സുള്ളപ്പോൾ ഒരു ക്രൈം റിപ്പോർട്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. കോളജ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും കഴിവ്തെളിയിച്ചു. പെറുവിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ലാറ്റിനമേരിക്കയുടെ ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളും യോസയുടെ നോവലുകളിൽ മുഖ്യപ്രമേയമായി. ദി ടൈം ഓഫ് ദി ഹീറോ, കൺവേർസേഷൻ ഇൻ ദി കത്തീഡ്രൽ, ദി ഫെസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങിയ നോവലുകളിലെല്ലാം അധികാരവും അഴിമതിയും അതിന്റെദുർവശങ്ങളും തുറന്നുകാണിക്കപ്പെട്ടു.
