ലോകം ശരീരമാണെങ്കിൽ ഡൽഹിയാണ് ഹൃദയം

World of Letters

ലോകം ശരീരമാണെങ്കിൽ ഡൽഹിയാണ് ഹൃദയം


(സുരേഷ് എം. ജി വിവർത്തനം ചെയ്ത വില്ല്യം ഡാൽറിമ്പിളിന്റെ 'സിറ്റി ഓഫ് ജിൻസ്' എന്ന പുസ്തകത്തിൽ നിന്നും)

ഡൽഹിയെ സംബന്ധിച്ചതെല്ലാം, ഇന്ത്യയെ സംബന്ധിച്ച്‌ പൊതുവായും, എനിക്ക്‌ പുതിയതായിരുന്നു. എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു അവിടത്തെ ജനക്കൂട്ടം, ചൂട്‌, വെളിച്ചം, ജനങ്ങളുടെയും കെട്ടിടങ്ങളുടെയും സൗന്ദര്യം എല്ലാം

.ഇന്നു കാണുന്ന വിശാലമായ, പുകമഞ്ഞുള്ള, വൻനഗരത്തിൽനിന്ന്‌ തീർത്തും വ്യത്യസ്തമായിരുന്നു 1984–ലെ ഡൽഹി. 1991–ലാണ്‌ ഞാൻ സിറ്റി ഓഫ് ജിൻസ് എഴുതിത്തുടങ്ങുന്നത്‌. ഇന്ത്യ അതിന്റെ വിപണികൾ തുറന്നിടാൻ തുടങ്ങിയ വർഷം. സമ്പദ്‌വ്യവസ്ഥയെ സ്വതന്ത്രമാക്കാൻ തുടങ്ങിയ വർഷം. അന്നത്തെ ധനകാര്യ വകുപ്പുമന്ത്രിയായ മൻമോഹൻ സിങ് ആ വർഷം ചെയ്തത്‌, ഇന്ത്യയെ എന്നെന്നേക്കുമായി മാറ്റി. മറ്റുള്ളിടങ്ങളെക്കാൾ ഉപരിയായി ഡൽഹിയെ മാറ്റിയെടുത്തു. അന്നുമുതൽ, ഈ നഗരത്തിനു ക്രമാതീതമായ വളർച്ചയുണ്ടായി. അതിന്റെ സ്വന്തം അതിരുകളിൽനിന്ന്‌ പൊട്ടിത്തെറിച്ചു. അടുത്ത സംസ്ഥാനങ്ങളിലേക്ക്‌ അതിരുകൾ വ്യാപിപ്പിച്ചു.


Related Articles