കാരക്കുളിയൻ: ആമുഖം

World of Letters

കാരക്കുളിയൻ: ആമുഖം


കുടജാദ്രിയുടെ താഴ്വാരത്തിലുള്ള പുരാതനമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെത്തിയ സ്ത്രീയും പുരുഷനും രാത്രി​യുടെ അവസാനയാമത്തിൽ ഉഡുപ്പറുടെ മഠത്തിൽനിന്നും കൈക്കു​​ഞ്ഞുമായി സൗപർണികാനദി ലക്ഷ്യമാക്കി ഇറങ്ങി​നടന്നു...നല്ല ഇരുട്ടാണ് ചുറ്റിലും... പണ്ടാണ് സംഭവം. ഏതാണ്ട് പത്തറുപത് വർഷങ്ങൾക്ക് മുമ്പ്... പുലരാറായെന്ന് തെറ്റിദ്ധരിച്ച് കുളിക്കാനിറങ്ങിയതാണ്. നടന്ന് നടന്ന് ഇരുട്ടിൽ വഴിതെറ്റി. അന്നാണെങ്കിൽ കൊടുംകാടാണ് ചുറ്റിലും. ഊടുവഴികളിലൂടെ, കാട്ടുപൊന്തകൾക്കിടയിലൂടെ സഞ്ച​രി​​ച്ചെത്തിയത് താടിയും മുടിയും വളർത്തിയ ഒരു സന്ന്യാസിയുടെ തപസ്സിന് മുന്നിൽ. അയാൾ കോപിഷ്ഠനായി. സൗപർണികയിൽ മുങ്ങിക്കുളിച്ച്, സരസ്വതീമണ്ഡപത്തിലെത്തി കുഞ്ഞിന്റെ കാതിൽ പേര് വിളിക്കാൻവന്നതാണെന്നറിഞ്ഞതോടെ സന്ന്യാസി അല്പം തണുത്തു. പിന്നെ കുഞ്ഞിനെ കൺപാർത്ത് കുതൂഹലത്തോടെ ചോദിച്ചു:

“എന്ത് പേര്?”

വിജയദശമി ദിവസം, തിരുവോണം നാളിൽ പിറന്ന കുട്ടിയാണ്. മനസ്സിൽ സൂക്ഷിച്ച പേര് പുരുഷൻ പറഞ്ഞപ്പോൾ ഒരു നിമിഷം മൗനം അവലംബിച്ചശേഷം സന്ന്യാസി ഉരിയാടി:


Related Articles