കപിലൻ ഭക്തി ഉപദേശിക്കുന്നു

World of Letters

കപിലൻ ഭക്തി ഉപദേശിക്കുന്നു


പ്രജകളെ സൃഷ്ടിക്കുക എന്ന ബ്രഹ്മാവിന്റെ ആജ്ഞ അനുസരിക്കാനായി കർദ്ദമ പ്രജാപതി പതിനായിരം സംവത്സരങ്ങൾ സരസ്വതീനദീ തീരത്ത് തപസു ചെയ്തു. തപസിൽ പ്രസന്നനായ വിഷ്ണുഹരി, കർദ്ദമനിൽ സംപ്രീതനായി അദ്ദേഹത്തിന് ദർശനം നൽകി. കർദ്ദമൻ ഹരിയെ സ്തുതിച്ചു. ബ്രഹ്മാവിന്റെ പുത്രനും ബ്രഹ്മാവർത്തത്തിൽ താമസിക്കുന്നവനുമായ രാജർഷി മനു തന്റെ പത്നി ശതരൂപയോടൊപ്പം കർദ്ദമനെ കാണുവാനായി എത്തുമെന്നും അവരുടെ സുന്ദരിയും വിവാഹയോഗ്യയുമായ മകളെ കർദ്ദമൻ പരിണയിക്കണമെന്നും ഹരി കൽപ്പിച്ചു ( ഭാഗവതം, 3.21) അങ്ങനെ മനു കർദ്ദമന്റെ ആശ്രമത്തിലെത്തി മുനിയെ വന്ദിച്ച് ഇപ്രകാരം പറഞ്ഞു: "വേദമൂർത്തിയായ ബ്രഹ്മാവ് വേദ പ്രവർത്തനത്തിനുള്ള അനുഗ്രഹത്താൽ ബ്രാഹ്മണരെ മുഖത്ത് നിന്ന് സൃഷ്ടിച്ചു" ( ഭാഗവതം, 3.21. 2). " ആയിരം കാലുള്ള ആ ദേവൻ ബ്രാഹ്മണരെ പാലിക്കാൻ തന്റെ ആയിരക്കണക്കിന് ഭുജങ്ങളിൽ നിന്ന് ക്ഷത്രിയരെ സൃഷ്ടിച്ചു "-

" തത് ത്രാണായാസൃജച്ചാസ്മാൻ ദോസ്സഹസ്രാത് സഹസ്രപാത് / ഹൃദയം തസ്യ ഹി ബ്രഹ്മ ക്ഷത്രമങ്ഗം പ്രചക്ഷതേ " ( ഭാഗവതം, 3.22. 3).

മനു വീണ്ടും പറഞ്ഞു: "അതിനാൽ ബ്രാഹ്മണക്ഷത്രിയന്മാർ അന്യോന്യം തങ്ങളെ രക്ഷിക്കുന്നു. സർവാത്മകനും നിർവികാരനുമായ ഭഗവാൻ തന്നെയാണ് ബ്രാഹ്മണക്ഷത്രിയന്മാർ വഴി എല്ലാവരെയും രക്ഷിച്ചു കൊണ്ടിരിക്കുന്നത് " -


Related Articles