ജീവിതചക്രം: അദ്ധ്യായം ഒന്ന്

World of Letters

ജീവിതചക്രം: അദ്ധ്യായം ഒന്ന്


മോണോലോഗ്

ഉത്തര

എനിക്ക് സന്തോഷവും ഭയവുമുണ്ട്; ഉത്സാഹവും ഉത്കണ്ഠയുമുണ്ട്. വിപരീത വികാരങ്ങൾ എന്നെ പിടിച്ചുവലിക്കുകയാണ്, കാരണം ഇത് ജൂലൈ മാസത്തിലെ അവസാന ആഴ്ചയാണ്, എന്റെ സുഹൃത്തുക്കളെല്ലാം 25 വർഷത്തിനുശേഷം ഒത്തുകൂടാനായി വരികയാണ്. എത്ര നീണ്ട ഇടവേള... ഇക്കാലത്തിനിടയിൽ എന്തെല്ലാം സംഭവിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിൽ വ്യക്തിജീവി​ത​ത്തിലും തൊഴിൽജീവിതത്തിലും ഒരുപാട് സംഭവങ്ങ​ളുണ്ടായി.

1999-ൽ, നമ്മളെല്ലാവരും രണ്ടായിരാമാണ്ട് വരുമ്പോൾ കമ്പ്യൂട്ട​റുകൾക്ക് സംഭവിക്കാവുന്ന Y2K പ്രശ്നം സംബന്ധിച്ച ആശങ്കയി​ലായിരുന്നു. ഇന്ന് നമ്മൾ നിർമിതബുദ്ധിയെപ്പറ്റി സംസാരിക്കുന്നു. 2015-ൽ അവതരിപ്പിക്കപ്പെട്ട വാട്സാപ്പ് ഇന്ന് ജീവിതത്തിലെ ഒഴിച്ചു​കൂടാനാവാത്ത സംഗതിയായി. തപാൽ കാർഡുകൾ അപ്രത്യക്ഷ​മായി. ടെലഗ്രാമുകൾ കുഴിച്ചുമൂടപ്പെട്ടു. ഞങ്ങളുടെ ഈ കൂടിച്ചേ​രൽ അപ്രതീക്ഷിതമായ കാര്യമല്ല; ഇതിന്റെ തീയതിയും വേദിയു​മെല്ലാം 25 വർഷം മുമ്പുതന്നെ തീരുമാനിക്കപ്പെട്ടതാണ്.


Related Articles