പ്രസിദ്ധീകണസ്ഥാപനം എന്നാൽ പുസ്തകങ്ങളെ അച്ചടിച്ച് കൂമ്പാരമാക്കി വിൽക്കുന്ന ഒരു സ്ഥലമല്ല. ഒരു ഭാഷയുടെ, ഒരു ജനതയുടെ സാംസ്‌കാരിക അടയാളമാണത്. പുസ്തക്രപകാശനം എന്നാൽ വെളുത്ത കടലാസിനെ കറുപ്പാക്കുന്ന ഒരു ഏർപ്പാടല്ല. അറിവിനെ വ്യാപിപ്പിക്കുന്ന ഒരു അപൂർവ്വമായ പ്രവൃത്തിയാണത്. അങ്ങനെത്ത അറിവിനെ വളർത്തുന്ന ഒരു സാംസ്‌കാരിക അടയാളെത്ത രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചതും മലയാള ഭാഷയുടെ മുദ്രയായി ഡി സി ബുക്‌സ് എന്ന സ്ഥാപനെത്ത വളർത്തിയതും കിഴക്കെമുറിയാണ്. അദ്ദേഹത്തിെന്റ സ്മരണയ്ക്കായി ഏർെപ്പടുത്തിയ ഈ പ്രഭാഷണത്തിന് ഒരു മികച്ച തലക്കെട്ട് വേണമെന്നുള്ളതുകൊണ്ട് തമിഴ് നവീന സാഹിത്യങ്ങളുടെ പഠനപ്പതിപ്പുകൾ എന്ന തലെക്കട്ടാണ് ഈ പ്രഭാഷണത്തിന് ഞാൻ കൊടുത്തിരിക്കുന്നത്. മലയാളസാഹിത്യലോകത്തിന് തമിഴുമായി ബന്ധെപ്പട്ട ഒരു ഭാഗത്ത്കാണിച്ചുതരാനും നവീനമായ ഒന്നിനെ പരിചയെപ്പടുത്താനും എന്റെ പ്രഭാഷണംകൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പത്തൊമ്പാതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് അച്ചടിയന്ത്രം വരുന്നത്. അന്നുമുതൽതന്നെ തമിഴിലെ പുരാതന ഗ്രന്ഥങ്ങള ഓലകളിൽ നിന്നും കടലാസിലേക്കു മാറ്റുന്ന പണി ആരംഭിച്ചുകഴിഞ്ഞിരുന്നു. ഓലകളിൽ എഴുതിയവയെ കൈകാര്യം ചെയ്യുന്നതിനെക്കാൾ എളുപ്പത്തിൽ കടലാസിൽ എഴുതിയവയെ കൈകാര്യം ചെയ്യുന്നത് എളുപ്പമാണ് എന്നതും പലർക്കും ഉപകാരപ്പെടുന്ന വിധത്തിൽ ധാരാളമായി പുസ്തകങ്ങൾ ലഭിക്കും എന്നതും ആ കാലത്തിലുണ്ടായിരുന്നവർ കണക്കുകൂട്ടിയിരിക്കാം. പിന്നെ കാലപ്പഴക്കംകൊണ്ട് നശിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന ഓലകളിൽനിന്ന് അക്ഷരങ്ങെള രക്ഷിക്കാനുള്ള ചിന്തയുമായിരിക്കാം അച്ചടിയിേലക്കു പ്രവേശിച്ചത്.
'ഇനി കുറച്ചു കാലംകൂടി കഴിഞ്ഞാൽ മരുന്നിനുപോലും കിട്ടിയെന്നു വരില്ല,' എന്നുപേടിച്ച് 'കിട്ടിയവയെ രക്ഷിക്കാനാണ് അച്ചടിക്കുന്നതിന്റെ ഉദ്ദേശ്യം' എന്ന് തെന്റ 'വീരേശാഴിയക'ത്തിന്റെ ആമുഖത്തിലും പഴയ ഓലകൾ പലതും ഓരോന്നായി കാലപ്പഴക്കംകൊണ്ട് വായിക്കാനാകാത്തവിധം നശിച്ചുപോകുന്നു, പുതിയ ഓലകളിൽ എഴുതി സൂക്ഷിക്കുന്ന ആൾക്കാരും ഇപ്പോഴില്ല എന്ന് കലിത്തൊകൈ-യുടെ ആമുഖത്തിലും സി വൈ ദാമോദരൻ പിള്ള എഴുതിയിട്ടുണ്ട്. ഓലകളിൽ എഴുതിയവെയ അതേപടി പകർത്താതെ അച്ചടിയിലൂടെ ലഭിക്കുന്ന സൗകര്യങ്ങൾ ഉപേയാഗെപ്പടുത്തി ലളിതവത്കരിക്കുന്ന പണിയും ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്.
