സ്വെറ്റ്‌ലാനയിൽനിന്ന് കൂടങ്കുളത്തേക്ക്

World of Letters

സ്വെറ്റ്‌ലാനയിൽനിന്ന് കൂടങ്കുളത്തേക്ക്


ഒരു ദിവസം അവൾ ആശുപത്രിയിലേക്ക് തിരികെ വന്നപ്പോൾ നഴ്‌സിനോട് ചോദിച്ചു: ''അവന് എങ്ങനെയുണ്ട്?''

അവൻ പതിനഞ്ച് മിനിറ്റു മുമ്പ് മരിച്ചെന്ന നഴ്‌സിന്റെ മറുപടി അവളുടെ പ്രജ്ഞയെ തല്ലിത്തകർത്തു.

അവൾ ഒച്ചയും ബഹളവുമുണ്ടാക്കി. ഉച്ചത്തിൽ അലറി വിളിച്ചു. കരഞ്ഞു. അവിടെയുള്ള എല്ലാ കെട്ടിടങ്ങളിലും അവളുടെ നിലവിളി പ്രതിധ്വനിപോലെ മുഴങ്ങി.

അവന്റെ മരണത്തിനു ശേഷം അവൾ മോസ്‌ക്കോയിലേക്ക് തിരിച്ചു പോന്നു. മൂന്നു മാസം കഴിഞ്ഞപ്പോൾ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കാഴ്ചയിൽ നല്ല ആരോഗ്യവതിയായ ചോരക്കുഞ്ഞ്. പക്ഷേ, കരളിന് സിറോസിസും ഹൃദ്രോഗവും ഉണ്ടായിരുന്നു. പ്രസവിച്ച് നാല് മണിക്കൂറിനു ശേഷം ആ കുഞ്ഞും അവളെ വിട്ടുപോയി.


Related Articles