നന്ദി ഫ്രെഡെറിക് ഫോർസിത്ത്, ആകാംക്ഷാഭരിതമായ വായനാനുഭങ്ങൾക്ക്

World of Letters

നന്ദി ഫ്രെഡെറിക് ഫോർസിത്ത്, ആകാംക്ഷാഭരിതമായ വായനാനുഭങ്ങൾക്ക്


വായനക്കാരെ പിടിച്ചിരുത്തുന്ന പുസ്തകങ്ങള്‍, എഴുത്തിലേക്ക് തിരിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകനും ബ്രിട്ടന്റെ ചാരസംഘടനയായ എംഐ6-ലെ അം​ഗവുമായിരുന്ന ഫ്രെഡെറിക് ഫോർസിത്തിന്‍റെ ലക്ഷ്യം അതായിരുന്നു. കാരണം തന്‍റെ പുസ്തകം ബെസ്റ്റ് സെല്ലര്‍ ആവണമെന്നത് അദ്ദേഹത്തിന്‍റെ ആവശ്യമായിരുന്നു. എഴുത്തിലൂടെ സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കണമെന്നതും... പണം സമ്പാദിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്, എന്നാൽ ഒരു നോവൽ എഴുതുന്നതിന് ഒരു ബാങ്ക് കൊള്ളയടിക്കുന്നതിലും വളരെ താഴെ അധ്വാനം മതി എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. ഫ്രെഡെറികിന്റെ ഈ തീരുമാനം ലോകത്തിന് സമ്മാനിച്ചതാകട്ടെ ഒരു ബെസ്റ്റ് സെല്ലർ എഴുത്തുകാരനെയും.

‌'ദി ഡേ ഓഫ് ദി ജാക്കൽ' ഉൾപ്പെടെയുള്ള ത്രില്ലർ നോവലുകളിലൂടെ ലോകമെമ്പാടുമുളള വായനക്കാരെ ഫ്രെഡറിക് ഫോർസിത്ത് സ്വന്തമാക്കി. ഇന്നും വായനക്കാരുള്ള 'ദി ഒഡെസ ഫയൽ', 'ദി ഡോഗ്സ് ഓഫ് വാർ' എന്നിവയുൾപ്പെടെ 25 ലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതി. ഫോർസിത്തിന്റെ 75 ദശലക്ഷം പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുകയും ചെയ്തു. ലോകത്താകമാനമുള്ള ത്രില്ലർ വായനക്കാർക്ക് എക്കാലത്തേയ്ക്കുമുള്ള പുസ്തകങ്ങൾ സമ്മാനിച്ച് 86ാം വയസിൽ (ജൂൺ 2025) അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വായിക്കുന്ന ഫ്രെഡറിക്കിന്റെ ത്രില്ലറുകൾ വരും തലമുറയെ കൂടെ ആവേശഭരിതരാക്കാനും രസിപ്പിക്കാനും പോന്നതാണ്. യഥാർത്ഥ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പല സാങ്കൽപ്പിക കഥകളും രൂപപ്പെടുത്തിയിരിക്കുന്നത്. 1971-ൽ പുറത്തിറങ്ങിയ, ഫ്രെഡറിക്കിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ആദ്യ നോവൽ 'ദി ഡേ ഓഫ് ദി ജാക്കൽ' ജോലിയില്ലാത്ത സമയത്താണ് അദ്ദേഹം എഴുതിയത്.


Related Articles