ബോംബ് നിര്‍മിക്കാനായി 9 വോള്‍ട്ട് ബാറ്ററി നൽകിയെന്നാരോപിക്കപ്പെട്ട് പത്തൊന്‍പതാമത്തെ വയസ്സിൽ രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലാവുകയും 31 വർഷം നീണ്ട ജയിൽവാസത്തിനു ശേഷം സുപ്രിം കോടതിയുടെ പ്രത്യേക ഇടപെടലിലൂടെ 2022-ൽ ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ (54) അഭിഭാഷകനായി എൻറോൾ ചെയ്തു. മദ്രാസ് ഹൈക്കാടതിയില്‍ തമിഴ്‌നാട് -പുതുച്ചേരി ബാര്‍ അസോസിയേഷനില്‍ നടന്ന ചടങ്ങിലാണ് പേരറിവാളന്‍ എന്റോള്‍ ചെയ്തത്. ബംഗളൂരുവിലെ ഡോ ബി ആര്‍ അംബേദ്കര്‍ ലോ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 2025-ലാണ് അദ്ദേഹം ഓള്‍ ഇന്ത്യ ബാര്‍ പരീക്ഷ പാസ്സായത്.
മുപ്പത്തൊന്നു വർഷം നീണ്ട ജയിൽ ജീവിതത്തെക്കുറിച്ച് പേരറിവാളൻ തന്റെ മോചനത്തിനായി ഒരു പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തക അനുശ്രീയോട് തുറന്നു പറയുന്ന, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച, സത്യം മാത്രമായിരുന്നു ആയുധം എന്ന പുസ്തകത്തിൽ നിന്നും.
