നെബോയിലെ നീലപ്പുസ്തകം: അദ്ധ്യായം ഒന്ന്

World of Letters

നെബോയിലെ നീലപ്പുസ്തകം: അദ്ധ്യായം ഒന്ന്


ഇങ്ങനെയൊക്കെ എഴുതിയാൽമതിയെന്നാണ് അമ്മ പറയുന്നത്. കാരണം, എന്നെ പഠിപ്പിക്കേണ്ടതില്ലല്ലോ! അതോ ശല്യം ഒഴിവാക്കാനാണോ? അമ്മയ്ക്ക് പണ്ടുണ്ടായിരുന്ന താത്പര്യമൊക്കെ പോയോ? എനിക്കറിയില്ല! എന്തായാലും ഫലം ഒന്നുതന്നെ.

മോന ഉറങ്ങിക്കിടക്കുന്ന വെളുപ്പാൻകാലങ്ങളിൽ അമ്മ ഓരോ മണിക്കൂർ എന്റെകൂടെ ഇരിക്കാറുണ്ടായിരുന്നു. സ്കൂളിൽ​നിന്ന് വ്യത്യസ്തമായി ടൈംടേബിളോ ഗ്രാഫുകളോ ഇല്ലാതെ കണക്കുകൾ കൂട്ടിയും പുസ്തകങ്ങൾ വായിപ്പിച്ചും എന്നെ പഠിപ്പിച്ചുകൊണ്ട്.

അമ്മ തരുന്ന പുസ്തകങ്ങൾ വായിച്ച് അതിനെക്കുറിച്ച് എഴുതാൻ പറയുമായിരുന്നു. പിന്നെ, ഒരു ചുവന്ന ബോൾപേനകൊണ്ട് അക്ഷരത്തെറ്റുകളും ഞാനെഴുതിയ ആനമണ്ടത്തര​ങ്ങളും ചൂണ്ടിക്കാണിക്കും. കണക്കുകൾ ചെയ്തുകഴിഞ്ഞാൽ അവ എടുത്തുകൊണ്ട് പോകും. പിന്നെ അന്ന് കണക്കില്ല. ചുവന്ന മഷിപ്പേനയെപ്പറ്റിപ്പോലും അമ്മയ്ക്ക് വല്ലാത്ത ആശങ്കയായിരുന്നു. അത് തീർന്നുപോകരുതെന്ന് ഞങ്ങൾ രണ്ടുപേരും ആഗ്രഹിച്ചിരുന്നു.

ട്രെയിനിൽവച്ച് കണ്ടുമുട്ടുന്ന രണ്ടു യുവതീയുവാക്കളുടെ കഥപറയുന്ന ഒരു പ്രണയനോവലിനെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പ് വായിച്ച് ഇന്നലെ അമ്മ പറഞ്ഞു:


Related Articles