ഭാഗവതം രചിച്ചതാര്?

Column

ഭാഗവതം രചിച്ചതാര്?


വേദങ്ങൾ നാലായി പകുത്ത വ്യാസനാണ് ഭാഗവതപുരാണം രചിച്ചതെന്ന് ഭാഗവതം തന്നെ പ്രസ്താവിക്കുന്നുണ്ട്. ഋക്, യജുസ്, സാമം, അഥർവം എന്നിങ്ങനെ വേദത്തെ നാലായി വിഭജിച്ച വ്യാസൻ പഞ്ചമ വേദമായ ഇതിഹാസപുരാണങ്ങളെ ഉദ്ധരിച്ചു എന്നും ഭാഗവതം പറയുന്നു:

"ഋഗ്യജുസ്സാമാഥർവാഖ്യാ വേദാശ്ചത്വാര ഉദ്‌ധൃതാ:/ ഇതിഹാസപുരാണം ച പഞ്ചമോ വേദ ഉച്യതേ" ( ഭാഗവതം, 1.4.20).

ഭാഗവത കഥ നൈമിഷാരണ്യത്തിൽ ശൗനകാദി മഹർഷിമാരോട് വിവരിക്കുന്ന സൂതനായ ഉഗ്രശ്രവസിന്റെ പിതാവായ രോമഹർഷണനാണ് വ്യാസൻ പുരാണങ്ങളെ ഉപദേശിച്ചത് ("ഇതിഹാസ പുരാണാനാം പിതാ മേ രോമഹർഷണ:" ഭാഗവതം, 1.4.22). വേദം വ്യസിച്ച വ്യാസന് ആത്മസംതൃപ്തി കൈവരാതിരുന്ന അവസരത്തിലാണ് വ്യാസൻ ഭാഗവതം രചിക്കുന്നതും ആത്മസന്തുഷ്ടി കൈവരുന്നതും. ദുഃഖിതനായ വ്യാസൻ നാരദന്റെ ഉപദേശമനുസരിച്ചാണ് ഭാഗവതം രചിക്കുന്നത് (ഭാഗവതം, 1.5.4-8 ). ഇങ്ങനെ നാരദന്റെ ഉപദേശമനുസരിച്ച് വ്യാസൻ ഭാഗവത സംഹിത രചിക്കുകയും അത് പുത്രനായ ശുകനെ ഉപദേശിക്കുകയും ചെയ്തു:


Related Articles