ചെത്തുകാരൻ തന്ന ചുമതല

World of Letters

ചെത്തുകാരൻ തന്ന ചുമതല


നാലിനു താഴെയാണ് ക്ലാസ്. ഏതാണെന്ന് കൃത്യമായി ഓർമ്മയില്ല. സ്കൂളിന്റെ തെക്കുപടിഞ്ഞാറുകോണിൽ പെമ്പിള്ളേർക്കും ആമ്പിള്ളേർക്കുമുള്ള മൂത്രപ്പുര. ഓലകെട്ടിമേഞ്ഞത്. അവിടെ നിറയെ കമ്യൂണിസ്റ്റ് പച്ച ഉണ്ടായിരുന്നു. ഒന്നിനെന്നു പറഞ്ഞ് അങ്ങോട്ടോടും. കിഴക്കു പടിഞ്ഞാറ് ടീച്ചർമാർക്കുള്ളത്. ആൺസാറന്മാർ ആൺകുട്ടികളുടേതു തന്നെയാണ് ഉപയോഗിക്കുന്നത്.

അങ്ങനെയിരിക്കെ, ആൺകുട്ടികളുടെ കൂട്ടം അതീവരഹസ്യസ്വഭാവമുള്ള ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടു. ആശയം ആരുടേതെന്ന് ഓർമ്മയില്ല. സ്കൂൾ വിട്ടശേഷം ആൺകുട്ടികളിൽ ചിലർ കളി തുടരുന്നു എന്ന മട്ടിൽ സ്കൂൾ കോമ്പൗണ്ടിൽ ചുറ്റിത്തിരിഞ്ഞു. അവരുടെയെല്ലാം വീടുകൾ സ്കൂൾ പരിസരങ്ങളിൽ തന്നെയായതിനാൽ, പുസ്തകം കൊണ്ടുവെച്ച് തിരികെ ഇതേ മൈതാനത്തുതന്നെ കളിക്കുന്നതിനാൽ ആരും ആ കുട്ടികളെ ശ്രദ്ധിച്ചില്ല.

ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കി, അവരാ കുറ്റകൃത്യത്തിന് ടീച്ചറന്മാരുടെ മൂത്രപ്പുരയിൽ കയറി. അതുവരെ കാണാത്ത, ഏതോ രഹസ്യത്തിലേക്ക് എന്നവിധം അവരാ മൂത്രപ്പുരയ്ക്കുള്ളിൽ ഒച്ചയുണ്ടാക്കാതെ പതുങ്ങിയിരുന്ന് നിരീക്ഷിച്ചു. പ്രധാനമായും ആ മൂത്രപ്പുരയിൽ ഇരിക്കാനായി ഇഷ്ടികകൾ ഇട്ടിരുന്നു. അത് ആൺമൂത്രപ്പുരയിൽ ഇല്ലായിരുന്നു. ആ ഇഷ്ടികയിൽ കാലുകൾ ഉറപ്പിച്ച് കുന്തിച്ചിരുന്ന് കൂടുതൽ നിരീക്ഷിച്ചു. അവിടുത്തേത് പഞ്ചാരമണലാണ്. കടൽമണ്ണുപോലുള്ളത്. ആ മൺതിട്ടയിൽ പലപല കുഴികൾ.  ടീച്ചർമാർ മൂത്രം ഒഴിക്കുമ്പോൾ എങ്ങനെ ഈ കുഴികൾ ഉണ്ടാകുന്നു എന്നൊന്നും മനസ്സിലായില്ല. മൂത്രവീഴ്ചയുടെ ശക്തിയിൽ ആ കുഴിയിലെ മണ്ണിന്റെ നിറം മാറിയിട്ടുണ്ട്. കുഴിയിലേത് പഞ്ചാരക്കളർ. ചുറ്റുമുള്ള മണ്ണിരുണ്ടത്.


Related Articles