രാജ്യാന്തര ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടിക പ്രഖാപിച്ചു. ആറു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് സൗത്ത് ഇന്ത്യയ്ക്ക് അഭിമാനമായി കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്' ഷോർട് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്.
സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദിലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവാകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻസെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആന്ന സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു പുസ്തകങ്ങൾ.
ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ബുക്കർ പ്രൈസ് തുകയായ 55 ലക്ഷം രൂപ രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി പങ്കിട്ടു നൽകും.
