ജിജ്ഞാസകള്‍ കല്ലച്ചുപോകാത്ത കൗമാരത്തിന്, യോസക്കു സ്തുതി !

World of Letters

ജിജ്ഞാസകള്‍ കല്ലച്ചുപോകാത്ത കൗമാരത്തിന്, യോസക്കു സ്തുതി !


കൗമാരത്തിൽ വായിച്ച 'ചീത്ത' പുസ്തകമാണ് "In Praise of the Stepmother." യോസയെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ. ആരാണെന്നോ രാഷ്ട്രീയമോ ലാറ്റിൻ അമേരിക്കയെന്നോ ഒന്നും. മരിയ വർഗാസ് യോസ എന്ന് പുസ്തകത്തിൻ്റെ കവറിലെഴുതിയ പേര് പോലും എങ്ങനെ ഉച്ചരിക്കുമെന്ന് അറിഞ്ഞു കൂടായിരുന്നു. പക്ഷേ അത് കുട്ടികൾ വായിക്കരുതാത്ത ചീത്തപ്പുസ്തകമാണ് എന്ന തോന്നൽ കിട്ടിയതോടെ ജിജ്ഞാസ നിറഞ്ഞു. ഇന്നത്തെപ്പോലെയല്ല, കുറച്ചു കൂടി വിലക്കുകൾ കർശനമായ കാലത്ത്, ലൈംഗികത മിണ്ടുന്നത് ചീത്തക്കുട്ടികളായ കാലത്ത്, ആകാംക്ഷകളും അരുതുകളും ആരോടും പങ്കിടാൻ ധൈര്യമില്ലാത്ത കാലത്ത് ചീത്ത പുസ്തകങ്ങളെ വെറുതെ വിട്ടില്ല.

നമ്മുടെ സാഹിത്യത്തിൽ ലുക്രേഷ്യയെപ്പോലുള്ള ഒരു സ്ത്രീ കഥാപാത്രത്തെ അതുവരെയും വായിച്ച് പരിചയിച്ചിട്ടില്ല. ആദിപുരാതന സ്ത്രീമാതൃകകളെ അവൾ തച്ചുടച്ചുകളഞ്ഞു. ഇൻ്റർനെറ്റോ ഗൂഗിളോ ഇല്ലല്ലോ.... അവളുടെ രൂപവും ഭാവാദികളും ഭാവനയിൽ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മെനഞ്ഞെടുത്തു. വിചിത്രമായ സ്നേഹത്താൽ രണ്ടാനമ്മയെ സ്തബ്ധയാക്കിയ അൽഫോൺസോയുടെ സൂക്ഷ്മതകളെ അമ്പരപ്പോടെ പിന്തുടർന്നു.

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, രണ്ടാനമ്മേ. ഒരുപാട്.... ഇനി ഒരിക്കലും നീ ഈയിടെ ചെയ്തതുപോലെ എന്നോട് പെരുമാറരുത്, കാരണം ഞാൻ എന്നെത്തന്നെ കൊല്ലും. ഞാൻ സത്യം ചെയ്യുന്നു, ഞാൻ എന്നെത്തന്നെ കൊല്ലും."


Related Articles