പന്ത്രണ്ടാം വയസ്സിൽ അർജുൻ സന്ന്യാസിയാകാൻ ശ്രമിച്ചിരുന്നു. ജീവിതത്തിന് ഓരോ ഓരോ ദശകളുണ്ട്. അതിലൊന്നായിരുന്നു അത്. ഇപ്പോൾ മോഹിക്കുന്നത് ഒരു കമിതാവാകുവാനാണ്. സാധാരണ കമിതാവല്ല, മാംസഭുക്കായ കമിതാവ്. അതാണ് അയാൾ മോഹിക്കുന്നത്.
“എനിക്ക് നിന്നെ തിന്നണം മോളേ,” അയാൾ അവളെ കണ്ണാൽ തഴുകിക്കൊണ്ട് പറഞ്ഞു: “കുഴിമന്തിപോലെ നിന്നെ ഞാൻ വാരിത്തിന്നും. ചിക്കൻഫ്രൈപോലെ നിന്നെ ഞാൻ കറുമുറാ കടിച്ചുതിന്നും. വാ കുഞ്ഞിമ്മോളേ.”
അയാൾക്ക് അവളോടുള്ള പ്രണയം വളരുന്നത് ഭക്ഷണങ്ങളിലൂടെയാണ്. അവളെ നൂൽപ്പുട്ടും ചിക്കൻസ്റ്റൂവുമായി അയാൾ സങ്കല്പിക്കാറുണ്ട്. അവളെ ചൂടുള്ള പൂരിയായും എരിവുള്ള കടലക്കറിയായും അയാൾ മനസ്സിൽ കാണാറുണ്ട്. അതെല്ലാം വാരിക്കോരിത്തിന്നുവാനുള്ളതാണ്.
അയാൾ ഒരു പാവം യുവാവായിരുന്നു. ഈ കാലത്ത് അയാളെപ്പോലുള്ളവർ വിരളമാണ്. ഓരോ ഓരോ ചെറുപ്പക്കാർ എന്തൊക്കെ കടുംകൈകളാണ് കാട്ടിക്കൂട്ടുന്നത്.
