ആധികാരിക കേരളചരിത്രം: ശിലായുഗം മുതൽ ആധുനികകാലം വരെ എന്ന ഏഴ് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥസമുച്ചയത്തിന്റെ എഴുത്തുകാരിലൊരാളായ ഡോ. എം.പി. മുജീബു റഹ്‌മാൻ സി ഇ 1200-1792 വരെയുള്ള പിൽക്കാല മധ്യകാലകേരളത്തെക്കുറിച്ചും സാധാരണക്കാരുടെ ചരിത്രം അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നു.
