ഒരു വലിയ പൊട്ടിത്തെറിയിലാണ് നമ്മൾ ഇന്ന് കാണുന്ന ഈ പ്രപഞ്ചമുണ്ടായത്. പിന്നീട് എത്രയോ കാലത്തിനുശേഷം ഈ ഭൂമിയുണ്ടായി, ഭൂമിയിൽ ജീവനുണ്ടായി. കോടാനുകോടി വർഷങ്ങളുടെ പരിണാമത്തിലൂടെ ഇന്നീ കാണുന്ന ഞാനും നിങ്ങളുമുൾപ്പെടുന്ന മനുഷ്യൻ എന്ന ജീവിവർഗ്ഗം ഉണ്ടായി.
മനുഷ്യൻ, ഹോമോ ഇറക്റ്റസിൽനിന്നും പരിണാമം സംഭവിച്ചുണ്ടായ ജീവിവർഗ്ഗം. സത്യത്തിൽ ഈ പ്രപഞ്ചത്തിൽ, ഭൂമിയിൽ മാത്രമാണോ ജീവനുള്ളത്? ബിഗ് ബാംഗ് അഥവാ വലിയ പൊട്ടിത്തെറി ഉണ്ടാവും മുൻപ് ഇരുട്ട് മാത്രമായിരുന്നു ഈ പ്രപഞ്ചത്തിൽ. ഇരുട്ട് നിറഞ്ഞ പ്രപഞ്ചത്തിൽ അഞ്ച് ഗ്രഹങ്ങൾ... എക്യുലിയോൺ, നോക്ടയര, ആസ്ട്രേഡിയ, ടെമ്പുസൊറ, സിനറിസ്. അവരായിരുന്നു നമ്മൾ ഇന്ന് കാണുന്ന ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാക്കൾ. അവർ സെലിസ്റ്റിയൽ ആക്കോർഡ് അഥവാ കോസ്മിക് ബാലൻസേഴ്സ് എന്നറിയപ്പെട്ടു.
വലിയൊരു പൊട്ടിത്തെറി സൃഷ്ടിച്ചതിലൂടെ അവർ ഇന്ന് നാം കാണുന്ന പ്രപഞ്ചം സൃഷ്ടിച്ചു. അതിൽതന്നെ വെളിച്ചവും പ്രപഞ്ചനന്മയും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജീവവർഗ്ഗങ്ങൾ വസിക്കുന്ന ആറ് ഗ്രഹങ്ങൾ ഉണ്ടായിരുന്നു.ഔരാലിത്, സെലസ്ട്രാ, എലാര പ്രൈം, ലുമിനാര, സോളാറിയോൻ, ഐറിനോവ. ഇവർ ലുമിനസ് ഓർഡർ എന്നറിയപ്പെട്ടു.
