നമ്മുടെ കഥയില്‍ ആരാണ് നായകന്‍/നായിക?

World of Letters

നമ്മുടെ കഥയില്‍ ആരാണ് നായകന്‍/നായിക?


ഈ ലോകം മുഴുവന്‍ നമുക്ക് എതിരാണെന്ന് ചിലപ്പോള്‍ എങ്കിലും തോന്നിയിട്ടില്ലേ?

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സാഹചര്യങ്ങളുടെയോ മറ്റു വ്യക്തികളുടെയോ ഇടപെടലുകള്‍ കൊണ്ടാണെന്നും നമുക്കതില്‍ യാതൊരു നിയന്ത്രണവുമില്ല, നമ്മള്‍ നിസ്സഹായരാണെന്നും തോന്നിയിട്ടുണ്ടോ? എനിക്കുമാത്രം എന്താണിങ്ങനെ എന്ന് ചിന്തിച്ചു നിരാശരാവാറുണ്ടോ?

അതൊരു വിക്ടിം മൈന്‍ഡ്സെറ്റ് (victim mindset) ആവാം.

പെണ്‍കുട്ടിക്ക് ഇഷ്ടമില്ലാത്ത കല്യാണമായിരുന്നു. വീട്ടുകാരാണ് വരനെ കണ്ടെത്തിയതും ഉറപ്പിച്ചതും. ആദ്യത്തെ സംസാരത്തില്‍തന്നെ ചേര്‍ച്ചക്കുറവ് തോന്നിയത് അവള്‍ വീട്ടില്‍ പറഞ്ഞെങ്കിലും അതൊക്കെ ശരിയായിക്കോളും എന്ന പതിവ് പല്ലവിയില്‍ കല്യാണം നടന്നു. ഒന്നും ശരിയാവില്ലെന്ന് ഒരു മാസം തികയും മുന്നേ അവള്‍ക്ക് ഉറപ്പാക്കുന്ന വിധമായിരുന്നു ഭര്‍ത്താവിന്റെ വീടും വീട്ടുകാരും. അപ്പോഴും ശരിയാവും എന്ന് വീട്ടുകാര്‍ ആശ്വാസം പറഞ്ഞു. ഒന്നും ശരിയാക്കാനാവാത്തവിധം ബന്ധം വഷളാവുകയും അവള്‍ക്ക് രണ്ടു വയസ്സുള്ള കുഞ്ഞുമായി ഒരു രാത്രി വീട് വിട്ട് ഇറങ്ങേണ്ടിവരികയും ചെയ്തു. നല്ല വിദ്യാഭ്യാസമുള്ള, ആരോഗ്യമുള്ള പെണ്‍കുട്ടിയാണ്, പ്രായം മുപ്പത് തികഞ്ഞിട്ടില്ല. പക്ഷേ, കടന്നുപോയ അനുഭവങ്ങള്‍കൊണ്ട് ജീവിതം അവസാനിച്ചു എന്ന മട്ടിലാണിപ്പോള്‍ ഇരുപ്പ്. അച്ഛന്‍, അമ്മ, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്തിന് അയാളില്‍ നിന്നുണ്ടായ കുഞ്ഞുപോലും തന്റെ ജീവിതം തകര്‍ത്തവരുടെ പട്ടികയിലാണ്. അവിടെനിന്ന് മുന്നോട്ട് ഒരടിവയ്ക്കാന്‍ തയ്യാറല്ല, ഒരുതരം intentional helplenssess.


Related Articles