ഏതു വേണം? മതരാഷ്ട്രമോ മതേതര രാഷ്ട്രമോ

Society

ഏതു വേണം? മതരാഷ്ട്രമോ മതേതര രാഷ്ട്രമോ


 സമ്മതിദായകർ കൃത്യമായ നിലപാട് എടുക്കേണ്ട സമയമാണ് ഇത്. ഈ തിരഞ്ഞെടുപ്പ് പ്രാഥമികമായും ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ളതാണ്. ഒപ്പം മതേതര രാഷ്ട്രവും മതരാഷ്ട്രവുംതമ്മിൽ, ഭൂരിപക്ഷ ക്ഷേമത്തിൽ ഊന്നുന്ന വികസന സങ്കല്പവും ചെറിയ ഒരു ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്ന സാമ്പത്തിക നയവും തമ്മിൽ, വ്യർഥമായ വാഗ്ദാനങ്ങളും വാഗ്ദാനങ്ങൾ നടപ്പാക്കുന്ന ഭരണവും തമ്മിൽ, ഭരണഘടന പിന്തുടരുന്നവരും ലംഘിക്കുന്നവരും തമ്മിൽ, വിശ്വാസപരവും സാംസ്‌കാരികവും ഭാഷാപരവും വംശപരവും മറ്റുമായ നാനാത്വം നിലനിർത്താൻ തീരുമാനിച്ചവരും ബഹുസ്വരതയ്ക്ക് എതിർ നിൽക്കുന്നവരും തമ്മിൽ, ഒന്നിപ്പിക്കുന്നവരും ഭിന്നിപ്പിക്കുന്നവരും തമ്മിൽ, അഴിമതിയും സത്യസന്ധതയും തമ്മിൽ, ഉള്ള തിരഞ്ഞെടുപ്പാണ് ഇത്: സച്ചിദാനന്ദൻ നിലപാട് വ്യക്തമാക്കുന്നു.

ലോക്സഭയിലേക്കുള്ള, ഇന്ത്യയുടെ നിർണ്ണായകമായ ഭാവിയിലേക്കുള്ള തിരഞ്ഞെടുപ്പു മാസമാണ് ഈ ഏപ്രിൽ. ഈ വിഷയം മുൻനിർത്തി, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻകൂടിയായ കവി സച്ചിദാനന്ദനോട് സമകാലികമായ അഞ്ച്‌ ചോദ്യങ്ങൾ.


Related Articles