ജനാധിപത്യത്തിന്റെ സങ്കടങ്ങൾ

Society

ജനാധിപത്യത്തിന്റെ സങ്കടങ്ങൾ


 

നാധിപത്യം വളരെ സുന്ദരമായൊരു സങ്കല്പമാണ്. ഇന്നത്തെ ലോകരാഷ്ട്രീയനേതാക്കള്‍ എല്ലാം തങ്ങളുടെ രാഷ്ട്രം ഒരു ജനാധിപത്യമാണെന്ന് അവകാശപ്പെടുന്നു. ജനാധിപത്യമെന്നത് അഭിമാനാര്‍ഹമായ ഒരു പദ്ധതിയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. എന്നാല്‍ അതിനെ തകര്‍ക്കുന്ന കര്‍മ്മമണ്ഡലമാണ് അവരില്‍ പലരും തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഒരു വലിയ വിരോധാഭാസമായി കാണാം. 'സുരക്ഷ'യെന്ന ഒരൊറ്റ സങ്കേതത്തിലൂടെ ജനാധിപത്യത്തെ വരുതിയില്‍ അടിച്ചമര്‍ത്താം എന്ന് അവര്‍ക്കറിയാം. ജനാധിപത്യത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ് സാമൂഹ്യനീതി (social justice) അല്ലെങ്കില്‍ സമത്വം (equality). അതിനുവേണ്ടി ചിലപ്പോള്‍ ചില സമുദായങ്ങള്‍ക്ക് സംവരണം നല്‍കേണ്ടിവരും. ഇന്ത്യയില്‍ സംവരണത്തെ ആദ്യം മുതല്‍ എതിര്‍ത്തുപോന്നിരുന്ന കക്ഷി- ബിജെപി, ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നു. സംവരണം എടുത്തുമാറ്റുമെന്നുള്ള അവരുടെ നയം ഇപ്പോള്‍ പക്ഷേ, തിരുത്തേണ്ടിവന്നിട്ടുണ്ട്. ജാതി സെന്‍സസ് എന്ന ജനാധിപത്യവല്‍ക്കരണ പദ്ധതിയെ അവർ ശക്തമായി എതിര്‍ത്തിരുന്നു, ഇപ്പോള്‍ അതിനും അനുമതി മനസ്സില്ലാമനസ്സോടെയെങ്കിലും നല്‍കിയിരിക്കുന്നു. അത് ജനാധിപത്യത്തിന്റെ വിജയമാണ്.


Related Articles