എഴുത്തിന്റെ രാഷ്ട്രീയം

Society

എഴുത്തിന്റെ രാഷ്ട്രീയം


രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു എഴുത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്ത വേദി. സി.പി.എം. ന്റെ പോളിറ്റ്ബ്യൂറോ മെമ്പറായ എം.എ. ബേബിയും കഥാകൃത്ത് ടി. പത്മനാഭനും നേർക്കുനേർ രാഷ്ട്രീയവും സാഹിത്യവും സംഗീതവും പറഞ്ഞ വേദിയുടെ മുന്നിൽ നിന്നു ആകാംക്ഷയോടെ കേട്ടിരുന്നത് നിരവധി പേരായിരുന്നു. ചർച്ച നയിച്ച എ.കെ. അബ്ദുൽ ഹക്കീമിന്റെ ചോദ്യങ്ങളിൽ വർത്തമാനകാല രാഷ്ട്രീയവും സാഹിത്യവും സൗഹൃദവും ഉൾവഹിച്ചു.

സി.പി.എം. എന്ന വലിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പോളിറ്റ്ബ്യൂറോ മെമ്പറാണ് സഖാവ് എം.എ. ബേബി. ചെറുകഥയുടെ ചക്രവർത്തി എന്ന് വിളിക്കപ്പെടുന്ന ആളാണ് ടി. പത്മനാഭൻ. ഇവരിൽ രണ്ടാളിലും പക്ഷേ, ചേർന്ന് നിൽക്കുന്ന ഒരു പ്രധാന സവിശേഷത എന്നത് രണ്ടാളിലുമുള്ള സംഗീതമാണ്. പപ്പേട്ടൻ സംഗീതം എന്ന പേരിൽ തന്നെ രണ്ട് കഥകൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏത് കഥകളിലും സംഗീതത്തിന്റെ ഒരു ബാക്ഗ്രൗണ്ട്, അതിന്റെ ഒരു ഒഴുക്ക് അല്ലെങ്കിൽ സാന്നിദ്ധ്യം നമുക്ക് കാണാൻ കഴിയും. എം.എ. ബേബിയാണെങ്കിൽ സ്വരലയ ഉൾപ്പെട്ട സംഗീതത്തിന്റെ മേഖലകളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്.

എ.കെ. അബ്ദുൾ ഹക്കീം: പപ്പേട്ടൻ പാട്ട് പഠിച്ചിട്ടില്ല, ക്ലാസിക്കലായി ഏതെങ്കിലും സംഗീതം പഠിച്ചതായി അറിവില്ല. എന്നിട്ടും എങ്ങനെയാണ് സംഗീതത്തിന്റെ ഇഷ്ടതോഴനായി മാറിയത്.


Related Articles