ഗർഭച്ഛിദ്രത്തിന്റെ ആഗോള വായന

Society

ഗർഭച്ഛിദ്രത്തിന്റെ ആഗോള വായന


It is a difficult emotional subject... it is difficult to write about "neither of us had mentioned the word abortion, not even once. This thing had no place in language."

''അതൊരു വൈകാരിക വിഷയമായിരുന്നു, അതിനെക്കുറിച്ച് എഴുതുക പ്രയാസമായിരുന്നു. ഞങ്ങളാരുംതന്നെ ഒരിക്കൽപ്പോലും ഗർഭച്ഛിദ്രം എന്ന വാക്ക് ഉച്ചരിച്ചില്ല, കാരണം ആ വാക്കിന് ഭാഷയിൽ പോലും ഒരു സ്ഥാനമില്ലായിരുന്നു.'' ഇത് 2022-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് സാഹിത്യകാരി ആനി എർനോയുടെ (Annie Ernaux) 2000-ൽ എഴുതപെട്ട 'ഹാപ്പനിംഗ്' എന്ന നോവലിലെ വരികളാണ്. ഈ വാക്കുകൾ ഒരു എഴുത്തുകാരിയുടെ ഭാവനാത്മകമായ വരികളായിരുന്നില്ല! ആത്മാനുഭവങ്ങളിലെ വേദനാജനകമായ കനൽപ്പാടുകളാണവ.

1963-64 കാലഘട്ടത്തിൽ ആനി ഫ്രാൻസിലെ റൂവാൻ സർവകലാശാലയിൽ സാഹിത്യവിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ നിന്നും ഗർഭം ധരിച്ചു. വളരെ സ്വതന്ത്രമായ ജീവിതം നയിക്കുന്ന, പഠനത്തിൽ വലിയ ഭാവി പ്രതീക്ഷിക്കുന്ന ആനിയെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഈ അവസ്ഥ ഞെട്ടലുളവാക്കുന്നതായിരുന്നു. എത്രയും വേഗം ഗർഭം ഒഴിവാക്കുക എന്നതുമാത്രമായിരുന്നു ആനിയുടെ തുടക്കം മുതലേയുള്ള തീരുമാനം. ആനിയുടെ ആ തീരുമാനത്തെ തടസ്സപ്പെടുത്താൻ യാഥാസ്ഥിതികമായ സാമൂഹികസങ്കൽപ്പങ്ങളുടെ പ്രതിരോധത്തിനോ നിയമ സംവിധാനത്തിനോ കഴിഞ്ഞില്ല.


Related Articles