'സ ജാതോ യേന ജാതേന യാതി വംശഃ സമുന്നതിം' എന്ന ചൊല്ല് സാർത്ഥമാക്കുന്ന ഒരു മഹത്തായ പുരുഷാവതാരം. പണ്ഡിറ്റ് കെ. പി. കറുപ്പനെപ്പോലെ ഈ വിശേഷണം യോജിക്കുന്നവർ ഏറെ ഉണ്ടോ? അതുപോലെ ധീവരരെന്ന സമുദായനാമത്തെയും അദ്ദേഹം അർത്ഥപൂർണ്ണമാക്കി. മഹാരാജാസ് കോളജിലെ മലയാളം വകുപ്പിലുള്ള ഹാളിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു താഴെയിരുന്നു സാഹിത്യപഠനം ചെയ്ത കാലത്ത് ഏകലവ്യനിർവിശേഷം ശിഷ്യപ്പെട്ടവരിൽ ഒരു എളിയ വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹത്തെക്കുറിച്ച് സ്മരിക്കുന്നതും സ്മരണ, വാക്കുകളിൽ രേഖപ്പെടുത്തുന്നതും ഗുരുദക്ഷിണ നിർവഹിക്കുംപോലെയുള്ള കർത്തവ്യമത്രെ.
ധീമത്ത്വത്തിനു ചേർന്ന ധീരതയും വിനയവും അപമാനിതനായ സന്ദർഭങ്ങളിൽ ഉചിതമായ ധിക്കാരവും പുലർത്തിയ ആ ഉന്നതശീർഷൻ നാടുവാഴുന്ന തമ്പുരാന്റെ നേരെ നിന്നുകൊണ്ടു ചോദിച്ചു:
''കാറില്ലാത്തതുമൂലമോ,
പുകളെഴുന്നൗദ്യോഗികാദയമ-
