സൂഫിരാഷ്ട്രീയം

Society

സൂഫിരാഷ്ട്രീയം


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സൂഫി തീർത്ഥാടനകേന്ദ്രങ്ങളിൽ പ്രസിദ്ധമാണ് ദൽഹിയിലെ നിസാമുദ്ദീൻ ഔലിയയുടെ ദർഗയും അജ്മീരിലെ ഖോജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗയും. ഈ ദർഗകൡ നടക്കുന്ന വാർഷിക ഉറൂസു(ഉത്സവം)കളിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് ആരാധകരാണ് പങ്കെടുക്കാറുള്ളത്. പാകിസ്ഥാനിൽനിന്ന് ബേനസീറും ബംഗ്ലാദേശിൽനിന്ന് ഹസീനാ ഖാജിദും ഇന്ത്യ സന്ദർശിക്കുമ്പോഴൊക്കെ ഇവിടം സന്ദർശിക്കുക പതിവായിരുന്നു. മറ്റനേകം സാധാരണക്കാരെപ്പോലെ ആത്മസായൂജ്യത്തിലുപരി ഉദ്ദിഷ്ടകാര്യങ്ങളുടെ സാക്ഷാത്കാരമാണ് ഈ സെക്യുലറിസ്റ്റുകളുടെ തീർത്ഥാടനത്തിന്റെയും പ്രചോദനം. ഇന്ദിരാഗാന്ധിയുടെ കാലത്ത് തെരഞ്ഞെടുപ്പുവേളകളിൽ ഇത്തരം ദർഗാസന്ദർശനങ്ങൾ അവരുടെ പരിപാടികളിൽ സ്ഥിരമായി ഇടംപിടിച്ചതായി കാണാം. അടിയന്തരാവസ്ഥയിൽ കേരളത്തിലെ ഉള്ളാൾ ദർഗാ ശരീഫിൽപോലും അവർ എത്തിയിരുന്നു. അജ്മീരിലെയും ഉള്ളാളിലെയും 'സജ്ജാദനശീൻ'മാർ അവരെ പച്ചഷാൾ പുതപ്പിച്ച് അനുഗ്രഹിക്കുന്ന പടങ്ങൾ പത്രങ്ങളിൽ അക്കാലത്ത് അച്ചടിച്ചുവന്നിരുന്നത് ഓർക്കുന്നു.

ഇന്ദിരാഗാന്ധി 'അനുഗ്രഹം' തേടി ദർഗകളിൽ അങ്ങോട്ടു പോവുകയായിരുന്നെങ്കിൽ സൂഫികളെ തന്റെ ചേവടികൾക്ക് താഴെ ഇങ്ങോട്ടു കൊണ്ടുവരുന്നതിൽ മോദി വിജയിച്ചു എന്നാണ് കഴിഞ്ഞ മാർച്ചിൽ ദൽഹിയിൽ അരങ്ങേറിയ അന്താരാഷ്ട്ര രാജകീയ സൂഫി സമ്മേളനം തെളിയിച്ചത്. ഈ സമ്മേളനത്തിന്റെ പ്രത്യക്ഷ ഗുണഭോക്താക്കളിൽ ദൽഹിയിലെയും അജ്മീരിലെയും ദർഗാധികാരികളും ഉൾപ്പെടുന്നു. 'ഖാൻഗാഹു'കളിൽ ദിനേന ലഭിക്കുന്ന കാണിക്കകളുടെ ലക്ഷക്കണക്കിനു രൂപയിൽ ആത്മീയദാഹം ശമിക്കാത്ത ഊരാളന്മാരുടെ കണ്ണ് ഇപ്പോൾ അധികാരത്തിന്റെ അപ്പക്കഷണങ്ങളിലേക്കുകൂടിയാണ് നീളുന്നത്.

സൂഫികളും ഭരണകൂടവും


Related Articles