മാധ്യമ സ്വാതന്ത്ര്യം തന്നെ ജനാധിപത്യം

Society

മാധ്യമ സ്വാതന്ത്ര്യം തന്നെ ജനാധിപത്യം


ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. "മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ പ്രധാനമാണ് എന്നുമാത്രമല്ല. അതാണ് ജനാധിപത്യം" എന്നാണ് വാൾട്ടർ ക്രോങ്കൈറ്റ് പറഞ്ഞത്. അറിയാനും പറയാനുമുള്ള അവകാശം ജനാധിപത്യത്തിന്‍റെ അടിത്തറയാണ്. സത്യം കണ്ടെത്തുകയും അത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്ന തങ്ങളുടെ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് കൃത്യമായി വിനയോഗിക്കാന്‍ കഴിയുന്നിടത്ത്, കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹം രൂപം കൊള്ളും.

സ്മൃതി പരുത്തിക്കാട്, മാതു സജി എന്നീ മാധ്യമ പ്രവര്‍ത്തകര്‍ അവതാരകരുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ 2022 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ എഴുതിയ കുറിപ്പ് ചുവടെ ചേര്‍ക്കുന്നു...

ഭൂരിപക്ഷമതവാദം ഭയപ്പെടുത്തുന്നു: സ്മൃതി പരുത്തിക്കാട്

കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഏതെങ്കിലും പാര്‍ട്ടിയോട് ചേര്‍ന്നു നിന്നിട്ടില്ല. അതേ സമയം രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെ നമ്മുടെ ബോധ്യത്തിന് അനുസരിച്ച് മനസ്സിലാക്കിയെടുക്കുന്ന നിലപാടുകളാണ് എന്റെ രാഷ്ട്രീയമായി ഞാന്‍ പറയുന്നത്. അത് ചിലപ്പോള്‍ ചില രാഷ്ട്രീയകക്ഷികളുടെ നിലപാടുമായി ചേര്‍ന്നുപോകുമെന്ന് മാത്രം.


Related Articles