മതവാദികളും മാതൃഭൂമിയും

Society

മതവാദികളും മാതൃഭൂമിയും


കേരളത്തിൽ പിന്നെപ്പിന്നെ അസഹിഷ്ണുത ഏറിവരികയാണ്. വിമർശനം, പരിഹാസം തുടങ്ങിയവ വിരോധത്തിൽനിന്നു മാത്രം ഉണ്ടാവുന്നതാണ് എന്നാണ് പുതിയ സിദ്ധാന്തം!

സത്യമാണ്: വിരോധംകൊണ്ട് വിമർശനവും പരിഹാസവും നടത്തുന്നവരുണ്ട്. അതുപോലെ സത്യമാണ് എല്ലാ വിമർശനവും പരിഹാസവും വിരോധത്തിൽനിന്ന് ജനിക്കുന്നതല്ല എന്നത്. 'നമ്പൂരി ഫലിതങ്ങൾ' പറഞ്ഞതും പ്രചരിപ്പിച്ചതും നമ്പൂതിരിമാരാണ്. അവയിലധികവും പരിഹസിക്കപ്പെടുന്നത് നമ്പൂതിരിമാർതന്നെ. അത് ആ സമുദായക്കാരോടുള്ള വിരോധംകൊണ്ട് അവരെ നിന്ദിക്കാൻവേണ്ടി മറ്റുള്ളവർ പറഞ്ഞുണ്ടാക്കിയതാണ് എന്നു പറഞ്ഞാലോ? 'നമ്പൂരിയെ മനുഷ്യനാക്കാൻ' വേണ്ടി വി.ടി. ഭട്ടതിരിപ്പാട് നടത്തിയ സമുദായവിമർശനം വിരോധത്തിന്റെ ഉത്പന്നമാണ് എന്ന് ആരു പറയും?

'മാപ്പിളത്തമാശകൾ' നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അവ പറഞ്ഞതും പ്രചരിപ്പിച്ചതും മാപ്പിളമാരാണ്. അവയിലധികവും പരിഹസിക്കപ്പെടുന്നത് മാപ്പിളമാരാണ്. അത് ആ സമുദായക്കാരോടുള്ള വിരോധംകൊണ്ട് അവരെ നിന്ദിക്കാൻവേണ്ടി മറ്റുള്ളവർ പറഞ്ഞുണ്ടാക്കിയതാണ് എന്നുപറഞ്ഞാലോ? മുസ്‌ലിം സാമൂഹികപരിഷ്‌കരണം ഉദ്ദേശിച്ച് വൈക്കം മുഹമ്മദ് ബഷീർ നടത്തിയ സമുദായവിമർശനം വിരോധത്തിന്റെ ഉത്പന്നമാണ് എന്ന് ആരു പറയും?


Related Articles