ഭാഷയിലെ നവോത്ഥാനങ്ങൾ

Society

ഭാഷയിലെ നവോത്ഥാനങ്ങൾ


കാലം മാറുകയാണ്; അതോടൊപ്പം ഭാഷയും. സമൂഹത്തിന്റെ കണ്ണാടിയാണ് ഭാഷ. സാമൂഹികരംഗത്തുണ്ടാവുന്ന എത് മാറ്റവും അതിൽ പ്രതിഫലിക്കും.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടാകുന്ന വളർച്ച പല പദങ്ങളെയും പ്രയോഗങ്ങളെയും കടപുഴക്കാം. പല പദങ്ങൾക്കും പുതിയ അർത്ഥങ്ങളുണ്ടാക്കാം. ഇംഗ്ലീഷ് ഭാഷയിലെ മെസ്സേജ് എന്ന പദത്തിന് സന്ദേശം എന്ന വിശാലമായ അർത്ഥമായിരുന്നു മലയാളത്തിലുണ്ടായിരുന്നത്. എന്നാൽ മൊബൈൽ ഫോൺ നിലവിൽ വന്നതിനുശേഷം അത് ടെക്സ്റ്റ് മെസ്സേജായി പരിമിതപ്പെട്ടു. നാം ഇന്ന് ഭാഷയിലുപയോഗിക്കുന്ന പല പദങ്ങളുടെയും ഉത്പത്തിപരമായ അർഥം വേറെയാണ്. ഇത്തരത്തിൽ പല പദങ്ങളും മാറിവരുന്നതും പല പദങ്ങൾക്കും അർത്ഥപരിവർത്തനം വരുന്നതും ശാസ്ത്രസാങ്കേതികവിദ്യകളിലും സാമൂഹികസാഹചര്യങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചുള്ള സ്വാഭാവികമായ പരിണാമത്തിലൂടെയാണ്. എന്നാൽ ബോധപൂർവമായ പ്രവർത്തനങ്ങളിലൂടെയും ഇത്തരം മാറ്റങ്ങളുണ്ടാവാം. ഇവിടെ പ്രധാനമായും ചർച്ച ചെയ്യുന്നത് സാങ്കേതികഭാഷയിൽ നടക്കുന്ന ബോധപൂർവമായ പരിവർത്തനങ്ങളെക്കുറിച്ചാണ്.

സാമൂഹികമായ മാറ്റങ്ങളാണ് ഇരുപതാം നൂറ്റാണ്ടിെന്റ മുഖമുദ്ര. അവയിൽ പലതിെന്റയും തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിലാണ്. സാമ്രാജ്യത്വത്തിൽ നിന്ന് ഭൂമിശാസ്ത്രദേശീയതയിലേക്കും രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുമുള്ള പരിവർത്തനം ഏറെക്കുറെ പൂർത്തിയായത് ഇരുപതാം നൂറ്റാണ്ടിെന്റ പകുതിയോടുകൂടിയാണ്. ഇവിടെ ഉപയോഗിച്ച ഏറെക്കുറെ എന്ന പദത്തിന് ഭാഷയുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രത്യേകപ്രാധാന്യമുണ്ട്. മിക്ക രാജ്യങ്ങളിലും രാഷ്ട്രത്തലവെന്റ പേര് പ്രസിഡന്റും ചാൻസലറുമൊക്കെയയിരിക്കുമ്പോഴും ഇംഗ്ലണ്ടിൽ രാജാവ്/രാജ്ഞി നിലനിൽക്കുന്നുണ്ടല്ലോ.


Related Articles