അവതാരകരുടെ രാഷ്ട്രീയം

Society

അവതാരകരുടെ രാഷ്ട്രീയം


ചോദിക്കുകയും പറയുകയും ചെയ്യും - നിഷാദ് റാവുത്തർ - മീഡിയവൺ

ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടത് എന്ന വിചാരമുള്ളപ്പോൾതന്നെ ആൾക്കൂട്ടമല്ല ജനമെന്ന തിരിച്ചറിവും അനിവാര്യമാണ്. തെറ്റായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്ന മനുഷ്യരല്ല ജനം. ആരാധാനാലയങ്ങൾ പൊളിക്കുന്നവരെ കലാപമുണ്ടാക്കുന്ന വരെയും ജനമെന്ന് വിളിക്കാനാവില്ല. അതുകൊണ്ട്, വലിയ പുരുഷാരങ്ങൾ ചെറിയ ചെറിയ നുഷ്യർക്കുമേൽ നടത്തുന്ന അനീതികളെകുറിച്ച് സംസാരിക്കുമ്പോൾ, ആൾക്കൂട്ടവും അവയുടെ പലതരം ശേഷിയും സാധ്യതയുമൊന്നും മാധ്യമപ്രവർത്തകരെ അറപ്പിക്കുകയോ ഭ്രമിപ്പിക്കുകയോ ചെയ്യരുത്.

കേരളം പോലെയൊരു നാട്ടിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിരന്തരമായി, സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. മുൻവിധികളോടെയും നിക്ഷിപ്തതാത്പര്യങ്ങളോടെയും വിഷയങ്ങളെ സമീപിക്കുന്നവർ വേഗം പിടിക്കപ്പെടും. ദേശീയ വികാരത്തിന്റെയോ പുരോഗമനരാഷ്ട്രീയത്തിന്റെയോ അഴിമതിവിരുദ്ധതയുടെയോ മൂടുപടമിട്ടുകൊണ്ട് ഒന്നും ഒളിച്ചുകടത്താനാവില്ല എന്നതാണ് ഞാൻ കാണുന്നൊരു സവിശേഷത. അതുകൊണ്ട്, മനുഷ്യരുടെ പ്രശ്‌നങ്ങളിൽ ഇടപെടുമ്പോൾ കക്ഷി താത്പര്യങ്ങൾ ഒഴിവാക്കിനിർത്താൻ മാധ്യമങ്ങൾ ഒരുപരിധിവരെ നിർബന്ധിതരാവുന്നുണ്ട്. മാധ്യമങ്ങളുടെ അടിസ്ഥാനദൗത്യവും അതാണെന്നിരിക്കിലും, കക്ഷിരാഷ്ട്രീയത്തെ അകറ്റിനിർത്തുക എന്നാൽ എവിടെയും തൊടാത്തവിധം സമ്പൂർണമായി നിഷ്പക്ഷമാവുക എന്നർഥമില്ല. ചില ഘട്ടങ്ങളിൽ ചില കക്ഷികളെ പിന്തുണച്ചും മറ്റുചിലതിനെ തള്ളിക്കൊണ്ടുമാണ് ശരിയായ നിലപാട് പറയാനാവുക. ഞങ്ങൾ ഭൂരിപക്ഷ സമുദായത്തിന് വേണ്ടിയാണ് വോട്ടുചോദിക്കുന്നത് എന്നൊരു ദേശീയപാർട്ടി പരസ്യമായി പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കവർ ചെയ്യുമ്പോൾ, അതിനെകുറിച്ച് ചർച്ച നടത്തുമ്പോൾ നമുക്കെങ്ങനെയാണ് നിഷ്പക്ഷനാകാനാവുക? മനുഷ്യരെ ദുരിതത്തിലേക്ക് എടുത്തെറിയുന്ന സർക്കാർ നയങ്ങളോട്, ജനപക്ഷത്ത് നിന്നുകൊണ്ടേ സംസാരിക്കാൻ കഴിയൂ. അപ്പോൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ചെറുശബ്ദങ്ങളെ ഉറക്കെകേൾപ്പിക്കകുക എന്നതാണ് മാധ്യമങ്ങളുടെ ദൗത്യം. അത് ഒരു രാഷ്ട്രീയപാർട്ടി ഉയർത്തുന്ന സമരശബ്ദമായാൽ പോലും


Related Articles